ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ഇതിഹാസ മിഡ്ഫീൽഡർ ആന്ദ്രേ ഇനിയേസ്റ്റ ക്യാമ്പ് നൗവിലേക്ക് മടങ്ങിവരുന്നു.നിലവിലെ ടീമായ ജാപ്പനീസ് ക്ലബ് വിസൽ കോബെ വിടുമ്പോൾ ഇനിയേസ്റ്റയ്ക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങിവരാൻ അവസരം നൽകും.
ഈ സീസണിൽ ജാപ്പനീസ് ക്ലബ് റെലെഗേഷന്റെ വക്കിലാണുള്ളത് ,ഈ കാരണം കൊണ്ടാണ് 38-കാരൻ ജെ-ലീഗ് ടീം വിടാൻ ഒരുങ്ങുന്നത്.ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ ആരാധകർ മുൻ സ്പാനിഷ് ഇന്റർനാഷണലിനെതിരെ തിരിയുകയും ചെയ്തിരുന്നു.2018-ൽ ജാപ്പനീസ് ക്ലബ്ബിലെത്തിയ ഇനിയേസ്റ്റ അവർക്കായി 126 തവണ കളിച്ചിട്ടുണ്ട്,ന്നാൽ ഇപ്പോൾ സ്ഥിരമായ അടിസ്ഥാനത്തിൽ പരിക്കിന്റെ പ്രശ്നങ്ങൾ നേരിടുന്നു. തന്റെ കരിയർ അവസാനിക്കുന്ന സാഹചര്യത്തിൽ ഇതിഹാസ മിഡ്ഫീൽഡർക്ക് ക്ലബ്ബിൽ പരിശീലക റോൾ വാഗ്ദാനം ചെയ്യാൻ ബാഴ്‌സലോണ തയ്യാറാണ്.
ക്ലബ്ബിന്റെ ചുമതലകൾ നിർവഹിക്കുന്നതിനൊപ്പം ഒരു യൂത്ത് ടീമിന്റെ ചുമതലകൾ ഇനിയേസ്റ്റ കൈകാര്യം ചെയ്യണമെന്നതാണ് നിർദ്ദേശം. വെറ്ററൻ പ്ലേമേക്കർ ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി കണക്കാക്കപ്പെടുന്നു. ഇനിയേസ്റ്റ ബാഴ്സയിൽ കളിച്ച സമയം അവരുടെ സുവർണ്ണ കാലഘട്ടം തന്നെയായിരുന്നു.
Barcelona are looking at welcoming back a former legend.
— Sports Brief (@sportsbriefcom) August 24, 2022
Andres Iniesta left the club in 2018 for Japan and has two years left on his contract with Vissel Kobe.
Barca are considering bringing him back to Spain when his contract ends. #Barcelonahttps://t.co/9kARldzHWB
ബ്ലോഗ്രാനയ്ക്കായി 674 തവണ കളിച്ചിട്ടുള്ള ഇനിയേസ്റ്റ 57 തവണ വലകുലുക്കി. ഒമ്പത് ലാ ലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് വിജയങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇതിഹാസ മുൻ സഹതാരം സാവിയാണ് ബാഴ്സയുടെ നിലവിലെ പരിശീലകൻ.2010 ലോകകപ്പ് ഫൈനലിൽ നെതർലൻഡിനെതിരായ വിജയ ഗോൾ ഉൾപ്പെടെ 131 സ്പെയിൻ മത്സരങ്ങളിൽ നിന്ന് 13 തവണ മിഡ്ഫീൽഡർ സ്കോർ ചെയ്തു.
🇪🇸 Enjoy some Iniesta magic 🥰🪄@andresiniesta8 | @SEFutbol | #FlashbackFriday pic.twitter.com/7A8PMe2C94
— UEFA EURO 2024 (@EURO2024) August 19, 2022