അവസാന നിമിഷം വേൾഡ് കപ്പ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു, ചങ്ക് തകർന്നു കൊണ്ട് അർജന്റൈൻ സൂപ്പർ താരം പറയുന്നു |Qatar 2022

ഒരല്പം വൈകി കൊണ്ടാണ് ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ സ്‌ക്വാഡ് പരിശീലകനായ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചത്. പരിക്കിന്റെ ചില പ്രശ്നങ്ങൾ ഉണ്ടായതു കൊണ്ടായിരുന്നു ഈ പ്രഖ്യാപനം വൈകിയത്. മാത്രമല്ല ചില പൊസിഷനുകളിൽ കൺഫ്യൂഷനുകൾ ഉണ്ടാവുകയും ചെയ്തിരുന്നു.

അവസാനത്തിൽ ഒരു ഡിഫൻഡറെ ടീമിലേക്ക് എടുക്കണോ അതോ സ്ട്രൈക്കറെ ടീമിലേക്ക് എടുക്കണോ എന്നുള്ള കാര്യത്തിലായിരുന്നു പരിശീലകന് സംശയം. തുടർന്ന് അദ്ദേഹം ഡിഫൻഡറെ എടുക്കാൻ തീരുമാനിക്കുകയും യുവാൻ ഫോയ്ത്തിനെ ടീമിൽ ഉൾപ്പെടുത്തുകയും ആയിരുന്നു. ഇതോടുകൂടി സ്ട്രൈക്കറായ എയ്ഞ്ചൽ കൊറേയക്ക് അർജന്റീന ടീമിൽ ഇടം ലഭിച്ചില്ല. അവസാനത്തിലാണ് അദ്ദേഹം ഒഴിവാക്കപ്പെട്ടത്.

ഇപ്പോഴിതാ ടീമിൽ സ്ഥാനം ലഭിക്കാത്തതിനോട് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.വളരെയധികം ദുഃഖം ഉണ്ടാക്കിയ ഒരു കാര്യമാണ് എന്നാണ് കൊറേയ പറഞ്ഞിട്ടുള്ളത്.ടീമിൽ ഇടം ലഭിക്കാത്തത് തനിക്ക് വലിയ തിരിച്ചടിയായെന്നും കൊറേയ കൂട്ടിച്ചേർത്തു.

‘ വേൾഡ് കപ്പിൽ പങ്കെടുക്കാൻ കഴിയാതിരിക്കുക എന്നുള്ളത് വളരെയധികം ദുഃഖം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.എന്നെ സംബന്ധിച്ചിടത്തോളം വേൾഡ് കപ്പിൽ നിന്നും ഒഴിവാക്കപ്പെട്ടത് വളരെ വലിയ തിരിച്ചടിയാണ്.പക്ഷേ ഞാൻ അർജന്റീനയുടെ ദേശീയ ടീമിന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു. എനിക്കറിയാം അവർ ടീമിന് വേണ്ടി ജീവൻ തന്നെ സമർപ്പിക്കുമെന്ന്. ഓരോ മത്സരത്തിലും അർജന്റീനയെ പിന്തുണക്കാൻ ഞാൻ ഉണ്ടാവും ‘ ഇതാണ് എയ്ഞ്ചൽ കൊറേയ പറഞ്ഞിട്ടുള്ളത്.

സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമാണ് എയ്ഞ്ചൽ കൊറേയ. മുമ്പ് അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി മത്സരങ്ങൾ കളിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Rate this post