അര്ജന്റീന മികച്ച പ്രകടനം നടത്തുന്നതിന്റെ കാരണമിതാണ് , മെസ്സിയെക്കുറിച്ചും ലോകകപ്പിനെക്കുറിച്ചും എയ്ഞ്ചൽ കൊറേയ

2022 ലെ ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നതായി അത്ലറ്റികോ മാഡ്രിഡ് താരം ഏഞ്ചൽ കൊറിയ.അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി മികച്ച പ്രകടനമാണ് കൊറിയ നടത്തുന്നത്. ശനിയാഴ്ച നടന്ന തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ താരം നിലവിലെ അര്ജന്റീന ടീമിന്റെ ഭാഗം കൂടിയായാണ്.കോപ്പ അമേരിക്കയും ഫൈനൽസീമയും നേടിയ ടീമിൽ അംഗമായിരുന്നു 27കാരൻ.

“എനിക്ക് അര്ജന്റീന ടീമിന്റെ ഭാഗമാവാൻ കഴിയുമെന്ന് തോന്നുന്നു, എനിക്ക് കളിക്കേണ്ടിവരുമ്പോഴെല്ലാം ഞാൻ നന്നായി ചെയ്തുവെന്ന് കരുതുന്നു.എല്ലായ്‌പ്പോഴും ടീമിൽ ഉണ്ടായിരിക്കാനും സംഘത്തോടൊപ്പം പോകാനുമുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഓരോ തവണയും ഞാൻ തിരഞ്ഞെടുക്കപ്പെടുമ്പോൾ, അത് പരമാവധി ആസ്വദിക്കുന്നു, കാരണം ദേശീയ ടീമിന്റെ ജേഴ്സി ധരിക്കുന്നതാണ് ഏറ്റവും മനോഹരമായ കാര്യം” കൊറിയ പറഞ്ഞു.

“അർജന്റീന ടീമിൽ ഞങ്ങളെല്ലാവരും സഹോദരന്മാരെ പോലെയാണ്. ഞങ്ങളുടെ പ്രകടനം മികച്ചതാവാൻ കാരണം ഞങ്ങളുടെ ഒത്തൊരുമയും ഐക്യവുമാണ്.അതാണ് അർജന്റീനയുടെ രഹസ്യം.ഇവിടെ ആരും ആരെക്കാളും കുറഞ്ഞവരല്ല. അത് എല്ലാവർക്കും അനുഭവപ്പെടുന്നുണ്ട് ” അര്ജന്റീന ടീമിന്റെ മികവിന്റെയും , വിജയങ്ങളുടെ രഹസ്യത്തെയുംക്കുറിച്ച് ഏഞ്ചൽ കൊറിയ പറഞ്ഞു.“എന്റെ വലിയ സ്വപ്നം ലോകകപ്പ് കളിക്കുക എന്നതാണ്. കഴിഞ്ഞ തവണ (2018) ഞാൻ പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചു. അവിടെ ഉണ്ടായിരിക്കുക എന്നത് എല്ലാ കളിക്കാരുടെയും സ്വപ്നമാണ്,ഖത്തറിലേക്ക് ഒരു വാട്ടർ ബോയ് ആയിട്ടാണെങ്കിലും ഞാൻ പോകും ” അദ്ദേഹം കൂട്ടിച്ചേർത്തു.

” മെസ്സി വളരെ സന്തോഷവാനാണ്, അദ്ദേഹം ദേശീയ ടീമിലേക്ക് പോകുമ്പോഴെല്ലാം അത് ആസ്വദിക്കുന്നു. അത് ഞങ്ങൾക്ക് നല്ലതാണ്, മെസ്സി ഞങ്ങളെ എല്ലാ പരിശീലനവും ഗെയിമുകളും ആസ്വദിക്കാൻ സഹായിക്കുന്നു”ലയണൽ മെസ്സിയെ കുറിച്ച് കൊറിയ പറഞ്ഞു.എല്ലാവരും വളരെയധികം യോജിപ്പോടെയും ഒത്തിണക്കത്തോടെയും അർജന്റീനയിൽ കളിക്കുന്നുണ്ട്. ഒന്നോ രണ്ടോ വ്യക്തികളെ മാത്രം ആശ്രയിക്കാതെ ടീം എന്ന നിലയിൽ അർജന്റീന വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്.

Rate this post
Argentina