പെനാൽറ്റി ഇല്ലാതെ മെസ്സിയുടെ മറ്റൊരു വർഷം കൂടി, വേൾഡ്കപ്പിനെ കുറിച് അത്‌ലറ്റിക്കോ മാഡ്രിഡ്‌ താരം പറയുന്നു |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിക്കൊപ്പം അർജന്റീന ദേശീയ ടീം ഫിഫ വേൾഡ് കപ്പിന് കിരീടം അണിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. ഐതിഹാസികമായ നിമിഷങ്ങളായിരുന്നു ഖത്തറിൽ വെച്ച് അരങ്ങേറിയത്. ഫിഫ വേൾഡ് കപ്പ് ട്രോഫി വിജയിക്കുക എന്നത് ഏതൊരു ഫുട്ബോൾ താരത്തിന്റെയും സ്വപ്നമാണെന്നും അത് അർജന്റീനക്കൊപ്പം വിജയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീന താരം.

ഫിഫ വേൾഡ് കപ്പ് നേടിയത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നായിരുന്നുവെന്നും ഇത് അർജന്റീനക്കൊപ്പം നേടുന്നത് തന്റെ സ്വപ്നമായിരുന്നുവെന്നുമാണ് അർജന്റീന താരമായ എഞ്ചൽ കൊറിയ പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന ഇന്റർവ്യൂവിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അർജന്റീന മുന്നേറ്റനിരതാരമായ കൊറിയ ഇക്കാര്യം പറഞ്ഞത്.

” ഫിഫ വേൾഡ് കപ്പ് നേടിയത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നായിരുന്നു, അതും എന്റെ പെൺമക്കളുടെ ജനനത്തിനൊപ്പം. ഒരു ഫുട്ബോൾ കളിക്കാരൻ ഫിഫ വേൾഡ് കപ്പ് നേടുന്നതിനേക്കാൾ പ്രാധാന്യമായി മറ്റൊന്നും ഇല്ലെന്നും അത് അർജന്റീനക്കൊപ്പം വിജയിക്കുക എന്നത് എന്റെ ഒരു സ്വപ്നമായിരുന്നു.” – അർജന്റീന സൂപ്പർ താരം എഞ്ചൽ കൊറിയ പറഞ്ഞു.

ലിയോ മെസ്സിക്കൊപ്പം ഫിഫ വേൾഡ് കപ്പ് നേടാൻ ആയത് ഇരട്ടിമധുരമാണ്. അതേസമയം സൂപ്പർതാരമായ ലിയോ മെസ്സിയുടെ കരിയറിലെ മറ്റൊരു പ്രധാന വർഷമാണ് 2023 ഓടെ കഴിഞ്ഞു പോയത്. ഇന്റർ മിയാമിയിലേക്ക് താരം ചേക്കേറിയത് ഉൾപ്പെടെ നിരവധി നിമിഷങ്ങളാണ് 2023 വർഷത്തിൽ കഴിഞ്ഞത്. അതിനൊപ്പം തന്നെ ഏറെ വർഷങ്ങൾക്ക് ശേഷം ഒരു പെനാൽറ്റി എടുക്കാതെയാണ് ലിയോ മെസ്സിയുടെ ഒരു വർഷം കഴിഞ്ഞുപോകുന്നത്, ഇതിനു മുൻപ് 2006 ലാണ് മെസ്സി പെനാൽറ്റി കിക് എടുക്കാത്ത വർഷമുണ്ടായത്. അതിനുശേഷം 2023ലാണ് മെസ്സി പെനാൽറ്റി എടുക്കാത്ത ഒരു വർഷം പിറക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

5/5 - (1 vote)
Lionel Messi