അർജന്റീന യുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ “ഏയ്‌ജൽ ഫാബിയോ ഡി മരിയ” 1988 ഫെബ്രുവരി 14 റൊസാരിയോയിലാണ് ജനിച്ചത്.ഫുട്ബോളിൽ റൈറ്റ് വിങ്ങ്, അറ്റാക്കിങ് മിഡ്ഫീൽഡർ എന്നീ പൊസിഷനുകളിൽ കളിക്കുന്ന ഇടം കാലനായ അദ്ദേഹം ഡ്രിബിളിങ്, പ്ലേ മേക്കിങ്, മികച്ച ഫിനിഷിംഗ് എന്നീ കഴിവുകളാൽ ശ്രദ്ധേയനാണ്.
ചെറുപ്പത്തിൽ തന്നെ കായികരംഗത്ത് വളരെയധികം താൽപര്യം കാണിക്കുന്ന ഒരാളായിരുന്നു എയ്ഞ്ചൽ ഡി മരിയ. അദ്ദേഹത്തിന്റെ ദൈനംദിന ഇച്ഛകൾ മാതാപിതാക്കളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തെ ചെറുപ്പത്തിൽ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഫുട്ബോൾ കരിയർ ആരംഭിക്കാൻ ആ ഫാമിലി നിർബന്ധിതരായി
സാമ്പത്തികമായി വളരെയധികം പിന്നോട്ട് നിൽക്കുന്ന ആ കുടുംബത്തിന് അദ്ദേഹത്തിന്റെ ഹോബീസും, ഫുട്ബോളിനു വേണ്ടി ബൂട്ടുകൾ വാങ്ങുക എന്നതും ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്റെ കരിയർ ആരംഭിച്ചതോടെ സാമ്പത്തിക ഞെരുക്കങ്ങൾ വീണ്ടും കഷ്ടപ്പെടുത്തിയിരുന്നു .ഇതിനെ സംബന്ധിച്ച് കഴിഞ്ഞ ഇന്റർവ്യൂവിൽ തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റീന സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ.
Ángel Di María Evolution#Dimaria #Argentina #Messi pic.twitter.com/GGCLbi0i7w
— Football – Sport 24/7 (@Football1679) October 15, 2023
അദ്ദേഹം പറയുന്നു : ഞാൻ ചെറുപ്പത്തിൽ നിത്യവും കായികപരമായ മേഖലയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കുട്ടിയായിരുന്നു. അതിനാൽ തന്നെ എന്നെ സംബന്ധിച്ച് എന്റെ കുടുംബത്തിന് വളരെയധികം ആശങ്കയായിരുന്നു. അതിനാൽ തന്നെ എനിക്ക് നാലു വയസ്സുള്ളപ്പോൾ എന്റെ അമ്മ എന്നെ ഈ പ്രശ്നവും പറഞ്ഞ് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി, ഡോക്ടറോട് അമ്മ പറഞ്ഞു:” പ്രിയ ഡോക്ടർ…, എന്റെ മകൻ അവന്റെ ഓട്ടം ഒരിക്കലും നിർത്തുന്നില്ല, എന്തു ചെയ്യും?
അപ്പോ ഡോക്ടർ ഉടനടി എന്നോട് ചോദിച്ചു നീ എന്താണ് ചെയ്യാറ്? അപ്പോൾ ഞാൻ പറഞ്ഞു ഫുട്ബോൾ. അപ്പോൾ മുതലാണ് ഞാൻ എന്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്.ഫുട്ബോൾ വെറുമൊരു കായിക വിനോദം എന്നതിലുപരി ഞാൻ മറ്റൊന്നും ചിന്തിച്ചിട്ടില്ല, എന്നാൽ ഡോക്ടറിന്റെ ആ വാക്കുകളുടെ എന്റെ ഫുട്ബോൾ കരിയർ ആരംഭിക്കുകയായിരുന്നു. ഞാൻ നന്നായി കളിച്ചു, ഓരോ രണ്ടു മാസം കൂടുമ്പോഴും എന്റെ ബൂട്ട് പൊട്ടി പോകുമായിരുന്നു, അത് എന്റെ അമ്മ ‘പോക്സി-റാൻ ‘ ഉപയോഗിച്ച് ഒട്ടിക്കുമായിരുന്നു. കാരണം പുതിയ ബൂട്ട് വാങ്ങാൻ ഞങ്ങൾക്ക് പണം ഉണ്ടായിരുന്നില്ല.” ഇതായിരുന്നു ഇന്റർവ്യൂവിലെ ഡി മരിയയുടെ വാക്കുകൾ.
“I started football early, because I was driving my mother crazy. She actually took me to the doctor when I was four years old, and she said, “Doctor, he never stops running around. What do I do?”⁰⁰And he was a good Argentine doctor, so of course he said, “What do you do?… pic.twitter.com/o6PvqyGyZo
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 15, 2023
അര്ജന്റീന കഴിഞ്ഞ മത്സരത്തിൽ പരാഗ്വയോട്ട് ഏക പക്ഷീയമായ ഗോളിന് വിജയിച്ചു.പട്ടികയിൽ 9 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അര്ജന്റീന.18ആം തീയതി നിലവിൽ 9ആം സ്ഥാനത്തായ പെറുവിനോട്ടാണ് അർജന്റീനയുടെ ഈ മാസത്തെ അവസാനത്തെ ലോക കപ്പ് യോഗ്യത മത്സരം നടക്കുന്നത്.എസ്റ്റേഡിയോ നാഷണൽ ഡി ലിമ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്. “