കഴിഞ്ഞ ജൂണിൽ ഡി മരിയ ബാഴ്സലോണയുമായി കരാറിലെത്തി, പക്ഷേ പിന്നീട് സംഭവിച്ചത്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയയെ പിഎസ്ജി കൈവിട്ടത്.അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ പാരീസ് തയ്യാറായില്ല.ഇതോടുകൂടി അദ്ദേഹം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുകയും ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് പോവുകയും ചെയ്തു.നിലവിൽ മികച്ച രൂപത്തിലാണ് ഇറ്റലിയിൽ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഡി മരിയയുടെ കാര്യത്തിലെ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.മാറ്റിയോ മൊറേറ്റോ എന്ന മാധ്യമപ്രവർത്തകനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതായത് കഴിഞ്ഞ ജൂൺ മാസത്തിൽ ഡി മരിയ ബാഴ്സയുമായി ഒരു ധാരണയിൽ എത്തിയിരുന്നു.വാക്കാലുള്ള കരാറിലായിരുന്നു എത്തിയിരുന്നത്.ഭാവി പ്രൊജക്ടിനെ കുറിച്ച് ഡി മരിയയും സാവിയും തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.പക്ഷേ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബാഴ്സക്ക് ആ ഡീൽ നടപ്പിലാക്കാൻ കഴിഞ്ഞില്ല.

goalmalayalamsports.com/?p=33134Stick to the top of the blog

ആ സമയത്ത് ബാഴ്സക്ക് ലിവറുകൾ ആക്ടിവേറ്റ് ആക്കാൻ സാധിക്കാതെ പോവുകയായിരുന്നു.കഴിയാവുന്ന അത്ര സമയവും ബാഴ്സക്ക് വേണ്ടി ഡി മരിയ കാത്തിരുന്നു. പക്ഷേ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ വന്നതോടുകൂടിയാണ് ഡി മരിയ യുവന്റസിലേക്ക് പോവാൻ തീരുമാനിച്ചത്.അന്ന് ആ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഡി മരിയ ഇന്ന് ബാഴ്സയുടെ ജേഴ്സിയിൽ ഉണ്ടാകുമായിരുന്നു.അത്രയേറെ അധികം ബാഴ്സക്ക് വേണ്ടി കളിക്കാൻ ആഗ്രഹിച്ചിരുന്നു.

ഇപ്പോഴും മികച്ച രൂപത്തിൽ കളിക്കാൻ ഈ അർജന്റീനക്കാരന് കഴിയുന്നുണ്ട്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ നാം അത് കണ്ടതാണ്.നിർണായക ഘട്ടങ്ങളിൽ ഗോളടിക്കാൻ മികവുള്ള താരമാണ് ഡി മരിയ.ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഗോൾ നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

മാത്രമല്ല കഴിഞ്ഞ ദിവസം യൂറോപ്പ ലീഗിൽ നടന്ന നാന്റസിനെതിരെയുള്ള മത്സരത്തിൽ ഹാട്രിക്ക് ഗോൾ നേട്ടമാണ് ഡി മരിയ കരസ്ഥമാക്കിയിട്ടുള്ളത്. കാലത്തിന്റെ ഒരു മനോഹരമായ മഴവിൽ ഗോളും ആ മത്സരത്തിൽ പിറന്നിരുന്നു.ഇറ്റാലിയൻ ലീഗിൽ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്.ഈ അർജന്റീന താരത്തിന്റെ കോൺട്രാക്ട് യുവന്റസ് പുതുക്കുമോ എന്നുള്ളത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

Rate this post