യുവന്റസ് വിട്ടതിന് ശേഷം അർജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ തന്റെ പഴയ ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറി. ഒരു വർഷത്തേയ്ക്കാണ് ഡി മരിയയുടെ കരാർ. ക്ലബിൻ്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഡി മരിയയുമായി കരാറിലെത്തിയതായി ക്ലബ് അറിയിച്ചത്.
ഡി മരിയയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വീഡിയോയും ക്ലബ് പുറത്തുവിട്ടു. ഖത്തർ ലോകകപ്പിൽ ഒപ്പം കളിച്ച മറ്റൊരു അർജൻ്റീനിയൻ താരം നിക്കോളാസ് ഒറ്റമെന്റിയും ബെൻഫികയിലുണ്ട്.സൗദി അറേബ്യന്‍ ക്ലബ്ബുകളും മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയും ഡി മരിയയ്ക്കായി രംഗത്തുണ്ടായിരുന്നു. തൻറെ അര്‍ജന്റീന സഹ താരമായ ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. എന്നിരുന്നാലും ബെൻഫിക്കയും ഡി മരിയയോട് താൽപ്പര്യം പ്രകടിപ്പിച്ചു.
𝐖𝐞𝐥𝐜𝐨𝐦𝐞 𝐇𝐨𝐦𝐞, Di María! 🫶🇦🇷 pic.twitter.com/Fys7ZvHlAt
— SL Benfica (@slbenfica_en) July 5, 2023
ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതീരെ ഗോൾ നേടിയ ഡി മരിയ അർജന്റീനയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചു. യുവന്റസിനോട് വിട പറഞ്ഞ മുൻ പാരീസ് സെന്റ് ജെർമെയ്ൻ താരം യൂറോപ്പിൽ തുടരാൻ ആഗ്രഹിച്ചു. ബെൻഫിക്കയുമായുള്ള തന്റെ രണ്ടാമത്തെ സ്പെല്ലിന് തയ്യാറെടുക്കുകയാണ് 35 കാരൻ. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി എന്നിവയെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് ഡി മരിയ 2007 നും 2010 നും ഇടയിൽ പോർച്ചുഗീസ് ഭീമന്മാർക്കൊപ്പം മൂന്ന് വർഷം ചെലവഴിച്ചു.
He's back. pic.twitter.com/kdaFawXf9F
— SL Benfica (@slbenfica_en) July 5, 2023
ഡി മരിയയുടെ അനുഭവപരിചയവും സാങ്കേതിക കഴിവുകളും ബെൻഫിക്കയുടെ ആക്രമണ സാധ്യതകളെ ശക്തിപ്പെടുത്തും.കഴിഞ്ഞ സീസണിൽ യുവന്റസിനൊപ്പം സീരി എയിലും യൂറോപ്പ ലീഗിലുമായി 32 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.7 വർഷത്തെ പിഎസ്ജി വാസത്തിനു ശേഷം കഴിഞ്ഞ സീസണിലാണ് ഡി മരിയ യുവന്റസുമായി ഒരു വർഷത്തെ കരാർ ഒപ്പിട്ടത്