ഡി മരിയയുടെ പരിക്കിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്ത് |Qatar 2022
വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിക്കൊണ്ട് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈ മത്സരത്തിൽ അർജന്റീന വിജയം കണ്ടെത്തിയിരിക്കുന്നത്. ലയണൽ മെസ്സി,ജൂലിയൻ ആൽവരസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.ഇനി അർജന്റീന ക്വാർട്ടർ ഫൈനൽ മത്സരമാണ് കളിക്കുക.
ഈ മത്സരത്തിൽ യൂറോപ്യൻ വമ്പൻമാരായ ഹോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ. വരുന്ന വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30 നാണ് ഈ മത്സരം നടക്കുക. നിലവിൽ മികച്ച ഫോമിലാണ് ഹോളണ്ട് കളിക്കുന്നത്. അത് അർജന്റീനക്ക് വെല്ലുവിളിയാവാനുള്ള സാധ്യതയുണ്ട്.
അതേസമയം കഴിഞ്ഞ ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ അർജന്റീനക്ക് വേണ്ടി കളിച്ചിരുന്നില്ല.മസിൽ ഇഞ്ചുറി മൂലമാണ് താരത്തിന് ആ മത്സരം നഷ്ടമായത്.താരത്തിന്റെ അഭാവം പലപ്പോഴും ആ വിങ്ങിൽ നിഴലിച്ചു കാണുകയും ചെയ്തിരുന്നു.എന്നാൽ ഡി മരിയയുടെ പരിക്കിന്റെ കാര്യത്തിലെ പുതിയ അപ്ഡേറ്റ് അർജന്റീനക്ക് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.
എന്തെന്നാൽ ഹോളണ്ടിനെതിരെയുള്ള മത്സരത്തിന് ഡി മരിയ ലഭ്യമായിരിക്കും.കഴിഞ്ഞ ദിവസം അദ്ദേഹം പരിശീലനം നടത്തിയിട്ടുണ്ട്.ഇനി നാല് പരിശീലന സെഷനുകൾ കൂടിയാണ് അർജന്റീനക്ക് അവശേഷിക്കുന്നത്. ഈ പരിശീലനങ്ങളിൽ മികച്ച രൂപത്തിൽ അദ്ദേഹം പങ്കെടുത്താൽ ഹോളണ്ടിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഡി മരിയയെ കാണാൻ സാധിച്ചേക്കും. അല്ലാത്തപക്ഷം പകരക്കാരനായി കൊണ്ടായിരിക്കും ഡി മരിയ ഇറങ്ങുക.
(🌕) Ángel Di María has trained today. He feels better and will be able to play against the Netherlands. @gastonedul 🚨🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 4, 2022
കഴിഞ്ഞ മത്സരത്തിൽ താരത്തിന്റെ പൊസിഷനിൽ പപ്പു ഗോമസായിരുന്നു ഇറങ്ങിയിരുന്നത്. താരത്തിനും പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. ഏതായാലും ഡി മരിയ തിരിച്ചുവരികയാണെങ്കിൽ അത് അർജന്റീനക്ക് എല്ലാ രൂപത്തിലും ഗുണകരമാവും. പ്രത്യേകിച്ച് ഹോളണ്ടിനെ പോലെയുള്ള കരുത്തരായ എതിരാളികൾക്കെതിരെ.