ചാമ്പ്യൻസ് ലീഗിൽ ഇസ്രായേലി ക്ലബ് മക്കാബി ഹൈഫയ്ക്കെതിരായ യുവന്റസിന്റെ മത്സരത്തിൽ അർജന്റീന വിങ്ങർ എയ്ഞ്ചൽ ഡി മരിയക്ക് പരിക്കേറ്റിരുന്നു. ഇത് യുവന്റസിനെയും അർജന്റീനയെയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന ഒന്നായിരുന്നു. ഖത്തർ ലോകകപ്പ് മുന്നിൽ നിൽക്കെ അർജന്റീനയെ ആശങ്കപ്പെടുന്ന ഒന്നായിരുന്നു ഡി മരിയയുടെ പരിക്ക്.
ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മസിൽ ഇഞ്ചുറി മൂലം ഡി മരിയ കളം വിടുകയായിരുന്നു. താരം കരഞ്ഞുകൊണ്ട് കളം വിട്ടത് ഏവരിലും ആശങ്ക ഉണ്ടാക്കിയിരുന്നു.എന്നാൽ എല്ലാ ആരാധകർക്കും ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 34 കാരന്റെ മെഡിക്കൽ പരിശോധന ഫലങ്ങൾ യുവന്റസ് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ്.ഹാംസ്ട്രിംഗ് പരിക്ക് പറ്റിയ 34 കാരനായ താരം വ്യാഴാഴ്ച സ്കാനിംഗിന് വിധേയനാവുകയും 20 ദിവസമാണ് ഫിറ്റ്നസ് വീണ്ടെക്കാൻ ആവശ്യമെന്ന് അറിയിക്കുകയും ചെയ്തു.
നവംബർ 20-ന് ഖത്തറിൽ ആരംഭിക്കുന്ന ലോകകപ്പിനുള്ള അർജന്റീനയുടെ ടീമിൽ ഡി മരിയ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് സിയിലാണ് അർജന്റീനയുടെ സ്ഥാനം.നവംബർ 22-ന് സൗദി അറേബ്യയ്ക്കെതിരായ പോരാട്ടം ആരംഭിക്കും. മെക്സിക്കോയും പോളണ്ടുമാണ് അവരുടെ മറ്റ് ടീമുകൾ.റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരായ 2021 കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയുടെ വിജയ ഗോൾ നേടിയ ഡി മരിയ ആയിരുന്നു.
Ángel Di Maria will not be available for 20 days due to muscle injury vs Maccabi Haifa. He’s expected to be 100% fit for the World Cup. 🚨🇦🇷 pic.twitter.com/z1sQ30V0Cv
— Fabrizio Romano (@FabrizioRomano) October 13, 2022
റോമയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ അർജന്റീനയുടെ സഹതാരം പൗലോ ഡിബാലയ്ക്ക് പരിക്കേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് ഡി മരിയയുടെ പരിക്ക് പറ്റിയത്. ലയണൽ മെസ്സിക്ക് ചെറിയ പരിക്കുണ്ട്, ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയ്ക്കെതിരായ പാരീസ് സെന്റ് ജെർമെയ്നിന്റെ മത്സരത്തിൽ ലയണൽ മെസ്സി കളിച്ചിരുന്നില്ല.