ബ്രസീലിനെതിരെ ഡിമരിയയെ കൂടാതെ മറ്റൊരു താരം കൂടി ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും.

2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബുധനാഴ്ച പുലർച്ചെ അർജന്റീന ബ്രസീലിനെതിരെ ഇറങ്ങുമ്പോൾ ആവേശത്തിൽ കുറവൊന്നും വരില്ല. തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് അർജന്റീനയും ബ്രസീലും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.

ഉറുഗ്വക്കെതിരെ കളിച്ചതിൽ അർജന്റീന ടീമിൽ രണ്ട് പ്രധാന മാറ്റങ്ങൾ വന്നേക്കും.നിക്കോ ഗോൺസാലസിന് പകരം ഏയ്ഞ്ചൽ ഡിമരിയ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. സ്ട്രൈക്കറായി ലൗതാരോ മാർട്ടിനസ് തിരിച്ചെത്തും. നാലു മധ്യനിര താരങ്ങളെ സ്കലോണി ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ആദ്യ ഇലവനിൽ സ്ഥാനം പരഡെസിനെ തേടിയെത്തും. അങ്ങനെയെങ്കിൽ ഗോൺസാലസിന് പകരം പരെഡെസിനെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത.

ഉറുഗ്വക്കെതിരെ ജൂലിയൻ ആൽവാരസാണ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചത്. ബ്രസീലിനെതിരെ നാലു മധ്യനിര താരങ്ങളെ കളിപ്പിക്കാനാണ് സാധ്യതയെന്ന് Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തു. അങ്ങനെയെങ്കിൽ ഡിപോൾ, മാക് അലിസ്റ്റർ, എൻസോ ഫെർനാണ്ടസ് എന്നിവർക്കൊപ്പം പരെഡെസ് കൂടി ടീമിൽ സ്ഥാനം കണ്ടെത്തും.

ബ്രസീലിനെതിരെ അർജന്റീനയുടെ സാധ്യത ഇലവൻ ഇതാണ്:
എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്യൂട്ടി റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റർ; ഏഞ്ചൽ ഡി മരിയ അല്ലെങ്കിൽ നിക്കോളാസ് ഗോൺസാലസ് അല്ലെങ്കിൽ ലിയാൻഡ്രോ പരേഡെസ്, ലയണൽ മെസ്സി, ലൗടാരോ മാർട്ടിനെസ്

5/5 - (1 vote)
Argentina