2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലയണൽ മെസ്സിയില്ലാത്ത അർജന്റീന ലാപാസിൽ വെച്ച് ബൊളീവിയയെ 3-0ന് പരാജയപ്പെടുത്തി.മെസ്സി ലാപാസിലേക്ക് യാത്ര ചെയ്തിരുന്നുവെങ്കിലും ലാ ആൽബിസെലെസ്റ്റെ മാനേജർ ലയണൽ സ്കലോനി തന്റെ മാച്ച്ഡേ സ്ക്വാഡിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല.
കഴിഞ്ഞയാഴ്ച ഇക്വഡോറിനെതിരായ ആദ്യ യോഗ്യതാ മത്സരത്തിൽ 78-ാം മിനിറ്റിൽ മെസ്സി നേടിയ ഫ്രീകിക്ക് ഗോളിലായിരുന്നു അർജന്റീനയുടെ വിജയം.പക്ഷേ 89-ാം മിനിറ്റിൽ ക്ഷീണം ചൂണ്ടിക്കാട്ടി അദ്ദേഹം സബ് ആയി മാറിയിരുന്നു.എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരുടെ ഗോളുകൾക്കാണ് 10 പേരായി ചുരുങ്ങിയ ബൊളീവിയയെ അർജന്റീനയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സിയുടെ അഭാവത്തിൽ ക്യാപ്റ്റനായ ഡി മരിയ രണ്ടു അസിസ്റ്റുകൾ നേടി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
അർജന്റീനിയൻ താരം ലോകത്തിലെ എലൈറ്റ് പ്ലേ മേക്കർമാരിൽ ഒരാളാണ് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.ലയണൽ മെസ്സിയെക്കാളും മുൻ റയൽ മാഡ്രിഡ് വിംഗർ അർജന്റീനയുദ് വിജയങ്ങളിൽ കൂടുതൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് വാദിക്കാൻ കഴിയുന്ന നിരവധി അവസരങ്ങളുണ്ട്.കഴിഞ്ഞയാഴ്ച ഇക്വഡോറിനെതിരായ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന ഡി മരിയയെ ആശ്രയിച്ചിരുന്നില്ലെങ്കിലും ലാപാസിൽ ആദ്യ ഇലവനിലെത്തിയ 35 കാരൻ മിന്നുന്ന പ്രകടനം പുറത്തെടുത്തു.മത്സരത്തിനിടെ ഡി മരിയ മികച്ച രീതിയിൽ അർജന്റീനയുടെ ആദ്യ ഗോൾ സൃഷ്ടിച്ചു. മൈതാനത്തിന്റെ ഇടതു വശത്തു നിന്നും കൊടുത്ത മനോഹരമായ പാസ് ചെൽസി മിഡ്ഫീൽഡർ എൻസോ ഗോളാക്കി മാറ്റി.
ángel di maria vs bolivia:
— theexplicitgame (@theexplicitgam) September 12, 2023
90 minutes played
2 assists
25 accurate passes
6 chances created
1 shot on target
65 touches
3 successful dribbles
4 accurate long balls
3 tackles won
12 ground duels won
6 times fouled
incredible! 🔥👏🏽 pic.twitter.com/u1dY42ayhh
¡GOL DE ENZO FERNÁNDEZ 🇦🇷(2001)!
— Football Report (@FootballReprt) September 12, 2023
¡QUÉ BOLA DE ÁNGEL DI MARÍA!
📽️ @FootColicpic.twitter.com/UbdHuG1SEo
42-ാം മിനിറ്റിൽ ഒരു ഫ്രീകിക്കിലൂടെ പെനാൽറ്റി ബോക്സിലേക്ക് പന്ത് എത്തിച്ച് ഡി മരിയയും രണ്ടാം ഗോളിൽ പങ്കാളിയായി.ഹെഡ്ഡറിൽ നിന്ന് ടാഗ്ലിയാഫിക്കോ യാണ് ഗോൾ നേടിയത്.83-ാം മിനിറ്റിൽ നിക്കോ ഗോൺസാലസ് അർജന്റീനയുടെ ലീഡ് ഉയർത്തി വിജയം പൂർത്തിയാക്കി. മത്സരത്തിൽ ഡി മരിയ ആകെ 76% വിജയകരമായ പാസുകൾ നടത്തി, അതിൽ 6 എണ്ണം പ്രധാന പാസുകളും രണ്ട് അസിസ്റ്റുകളുമാണ്.3 ടാക്കിളുകളുമായി അദ്ദേഹം പ്രതിരോധത്തെ സഹായിച്ചു.
🌟Highlights🌟
— FAISAL RSL (@SaudiPLf) September 12, 2023
Argentina 3️⃣ 🆚 0⃣ Bolivia
Without Messi Argentina excels and achieves victory 🇦🇷 ✅
Captain Di María delivering two assists and great performance🎁
Argentina vs Bolívia #Argentina #Enzo #DiMaría #Dimaria #Messi #Messi𓃵 #Garnachopic.twitter.com/ptq1MpY2er