ഡി മരിയയുടെ കാര്യത്തിൽ അർജന്റീനക്ക് സന്തോഷവാർത്ത! |Qatar 2022

വേൾഡ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് അർജന്റീനയുടെ ദേശീയ ടീമുള്ളത്.ഫ്രാൻസ് ആണ് അർജന്റീനയുടെ എതിരാളികൾ. ഞായറാഴ്ച രാത്രി 8:30നാണ് ഈ മത്സരം നടക്കുക. ഒരു കടുത്ത പോരാട്ടമാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർജന്റീനക്ക് വേണ്ടി സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയക്ക് കഴിഞ്ഞിരുന്നില്ല.പരിക്ക് മൂലമായിരുന്നു അദ്ദേഹത്തിന് സ്ഥാനം നഷ്ടമായിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ കാര്യത്തിൽ ഇപ്പോൾ അർജന്റീനയെ തേടി ഒരു സന്തോഷവാർത്ത എത്തിയിട്ടുണ്ട്.

എന്തെന്നാൽ ഇപ്പോൾ ഡി മരിയ തന്റെ പരിക്കിൽ നിന്നും പൂർണ്ണമായും ഭേദമായിട്ടുണ്ട്. വരുന്ന ഫൈനൽ മത്സരത്തിന് ഡി മരിയ ലഭ്യമായിരിക്കും.എന്നാൽ താരം സ്റ്റാർട്ടിങ് ഇലവനിൽ തന്നെ കളിക്കുമോ അതല്ല പകരക്കാരന്റെ രൂപത്തിൽ ആയിരിക്കുമോ കളിക്കുക എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്. ഈ വിഷയത്തിൽ അർജന്റീനയുടെ പരിശീലകൻ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല എന്ന് തന്നെയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

ഡി മരിയയെ സംബന്ധിച്ചിടത്തോളം അർജന്റീനയുടെ ദേശീയ ടീമിലെ തന്റെ അവസാനത്തെ മത്സരത്തിനാണ് അദ്ദേഹം ഒരുങ്ങുന്നത്.വേൾഡ് കപ്പിന് ശേഷം താൻ അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും വിരമിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ ഡി മരിയ പ്രഖ്യാപിച്ചിരുന്നു. അതിനർത്ഥം ഈ ഫൈനലിന് ശേഷം അദ്ദേഹത്തെ നമുക്ക് അർജന്റീന ടീമിൽ കാണാൻ സാധിക്കില്ല എന്നുള്ളത് തന്നെയാണ്.

ഒരു വേൾഡ് കപ്പ് കിരീടനേട്ടത്തോടുകൂടി അദ്ദേഹത്തിനു ദേശീയ ടീമിൽ നിന്നും പടിയിറങ്ങാൻ സാധിക്കുകയാണെങ്കിൽ അതിനേക്കാൾ പരം സന്തോഷം നൽകുന്ന മറ്റൊരു കാര്യം ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ ഡി മരിയക്ക് കൂടി വേണ്ടി അർജന്റീന താരങ്ങൾ കിരീടത്തിനായി പോരാടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ അതിശക്തരായ ഫ്രാൻസാണ് എതിരാളികൾ എന്നുള്ളതാണ് അർജന്റീനക്ക് ഒരല്പം വെല്ലുവിളി ഉയർത്തുന്ന കാര്യം. എന്നിരുന്നാലും അവരെ കീഴ്പ്പെടുത്താൻ കഴിയും എന്നുള്ള ശുഭപ്രതീക്ഷയിൽ തന്നെയാണ് ആരാധകർ ഉള്ളത്.

Rate this post