അർജന്റീനിയൻ വിങ്ങർ എയ്ഞ്ചൽ ഡി മരിയ തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചു പോവാൻ ഒരുങ്ങുന്നു.ഡി മരിയയെ ഒരു ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്യാൻ ബെൻഫിക്ക ഒരുങ്ങുകയാണെന്ന് ഇറ്റാലിയൻ ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു.
സീരി എയിലെ ഒരു സീസണിന് ശേഷം ഈ മാസം ആദ്യം യുവന്റസിൽ നിന്ന് വിടവാങ്ങുന്നതായി 35-കാരൻ പ്രഖ്യാപിച്ചു.ഡി മരിയ സൗദി അറേബ്യൻ ക്ലബ്ബുകളിൽ നിന്നും മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിൽ നിന്നും ഓഫറുകൾ വന്നിരുന്നു. തൻറെ അര്ജന്റീന സഹ താരമായ ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു.എന്നിരുന്നാലും ബെൻഫിക്കയും ഡി മരിയയോട് താൽപ്പര്യം പ്രകടിപ്പിച്ചു. ഡി മരിയയുമായുള്ള ഒരു വർഷത്തെ കരാറിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.
2010 ⏩ 2023
— LiveScore (@livescore) June 21, 2023
Angel Di Maria will return to Benfica this summer, per @FabrizioRomano 🔴🦅🔙 pic.twitter.com/4tFdJJ3CKh
ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതീരെ ഗോൾ നേടിയ ഡി മരിയ അർജന്റീനയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ചു. യുവന്റസിനോട് വിട പറഞ്ഞ മുൻ പാരീസ് സെന്റ് ജെർമെയ്ൻ താരം യൂറോപ്പിൽ തുടരാൻ ആഗ്രഹിച്ചു.ബെൻഫിക്കയുമായുള്ള തന്റെ രണ്ടാമത്തെ സ്പെല്ലിന് തയ്യാറെടുക്കുകയാണ് 35 കാരൻ.റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി എന്നിവയെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് ഡി മരിയ 2007 നും 2010 നും ഇടയിൽ പോർച്ചുഗീസ് ഭീമന്മാർക്കൊപ്പം മൂന്ന് വർഷം ചെലവഴിച്ചു.
Yes, Angel Di Maria is on verge to return to @SLBenfica – confirmed.
— Florian Plettenberg (@Plettigoal) June 21, 2023
➡️ Talks about a one-year-contract
➡️ Roger Schmidt wants him!
➡️ Not 100 % done yet.
Revealed via @FabrizioRomano. @SkySportDE 🇦🇷 pic.twitter.com/a0r2EaezcI
30 മില്യൺ യൂറോ ക്ലബ്ബ്-റെക്കോർഡ് ഫീസായി ഫെയ്നൂർഡിൽ നിന്ന് ടർക്കിഷ് മിഡ്ഫീൽഡർ ഒർകുൻ കുക്കുവിന്റെ വരവ് ബെൻഫിക്ക അടുത്തിടെ പ്രഖ്യാപിച്ചു. ബെൻഫിക്കയുടെ ഗോങ്കലോ റാമോസ്, ഡേവിഡ് നെറസ്, ആൻഡ്രിയാസ് ഷ്ജെൽഡെറപ്പ് എന്നിവരടങ്ങുന്ന മുന്നേറ്റ നിരയെ ഡി മരിയ ശക്തിപ്പെടുത്തും. പോർച്ചുഗീസ് ഭീമൻമാരുമായുള്ള കരാർ അടുത്തിടെ 2025 വരെ നീട്ടിയ ബെൻഫിക്കയിൽ ലോകകപ്പ് ജേതാവായ തന്റെ സഹ പങ്കാളിയായ നിക്കോളാസ് ഒട്ടമെൻഡിക്കൊപ്പം അർജന്റീന ഫോർവേഡ് ചേരും.
Ángel Di Maria and Benfica, together again after 13 years — to be signed in the next days. ✅🔴🦅 #transfers https://t.co/eCVXKMKKDa
— Fabrizio Romano (@FabrizioRomano) June 21, 2023
ഡി മരിയയുടെ അനുഭവപരിചയവും സാങ്കേതിക കഴിവുകളും ബെൻഫിക്കയുടെ ആക്രമണ സാധ്യതകളെ ശക്തിപ്പെടുത്തും.കഴിഞ്ഞ സീസണിൽ യുവന്റസിനൊപ്പം സീരി എയിലും യൂറോപ്പ ലീഗിലുമായി 32 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നാല് അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.