ലോകഫുട്ബോളിന്റെ വിശ്വകിരീടം സ്വന്തമാക്കിയ അർജന്റീന ടീമിലെ സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ഡി മരിയയും തുടങ്ങിയവർ തങ്ങളുടെ ഫുട്ബോൾ കരിയറിന്റെ മഹത്തായ നിമിഷങ്ങളിലൂടെയാണ് കടന്ന്പോകുന്നത്. പ്രായം ഒരുപാട് പിന്നിട്ട ഇരുതാരങ്ങളും കരിയറിന്റെ അവസാന വർഷങ്ങളിലുമാണ് ഫുട്ബോൾ കളിക്കുന്നത്.
അർജന്റീന ദേശീയ ടീമിൽ നിന്നുമുള്ള വിരമിക്കൽ പ്രഖ്യാപിച്ച ഡി മരിയ ഉടൻ തന്നെ വിരമിക്കുമെന്ന് ഉറപ്പാണ്, അടുത്ത ഫിഫ വേൾഡ് കപ്പ് കളിക്കുവാൻ അർജന്റീന നിരയിൽ ഡി മരിയ ഉണ്ടായേക്കില്ല. ലിയോ മെസ്സിയുടെ അടുത്ത വേൾഡ് കപ്പ് സാന്നിധ്യവും ഉറപ്പിക്കാനായിട്ടില്ല. എന്തായാലും ഇത്തവണ നടക്കുന്ന ഒളിമ്പിക്സിൽ ഇരുത്താരങ്ങളും അർജന്റീന ടീമിനോടൊപ്പം പന്ത് തട്ടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു, ഇതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഡി മരിയ.
“ഞങ്ങൾ ഇത്തവണ ഒളിമ്പിക്സ് കളിക്കാനുള്ള സാധ്യതകൾ ഞാൻ കാണുന്നില്ല, അത് കഴിഞ്ഞെന്നാണ് ഞാൻ കരുതുന്നത്. കോപ്പ അമേരിക്ക ടൂർണമെന്റ് ആയിരിക്കും എന്റെ അവസാനത്തെ ഇന്റർനാഷണൽ ടൂർണമെന്റ്. ഈ ടീമിനോടും ജേഴ്സിയോടും വിട പറയാനുള്ളത് ഏറ്റവും അനുയോജ്യമായ നിമിഷങ്ങളും അതാണ്.” – ഡി മരിയ പറഞ്ഞു.
Angel Di Maria: "I don't see it possible to be in the Olympic Games, I think it's over. The Copa América will be the last. It's the perfect moment to say goodbye to this jersey." @TyCSports 🩵 pic.twitter.com/88rdgTFNF6
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 30, 2024
2008 ൽ നടന്ന ഒളിമ്പിക്സിലൂടെ അർജന്റീന ദേശീയ ടീമിന് വേണ്ടി ഗോൾഡ് മെഡൽ നേടിതുടങ്ങിയ മെസ്സിയും ഡി മരിയയും ഉൾപ്പെടുന്നവർ നിലവിൽ ഫിഫ വേൾഡ് കപ്പ് കിരീടം നേടിയ താരങ്ങളാണ്. അർജന്റീനക്കൊപ്പമുള്ള യാത്ര തുടങ്ങിയ ഒളിമ്പിക്സ് ടൂർണമെന്റിലൂടെ ദേശീയ ടീം കരിയർ അവസാനിപ്പിക്കുവാൻ ഈ താരങ്ങൾ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഡി മരിയ ഒളിമ്പിക്സ് കളിക്കാനുള്ള സാധ്യതകളെ തള്ളിക്കളഞ്ഞു.