ഡി മരിയക്ക് പകരം ആരായിരിക്കും? സ്കലോനിക്ക് മുന്നിലുള്ള താരങ്ങൾ ഇവർ| Qatar 2022 |Argentina

കഴിഞ്ഞ പോളണ്ടിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ട് വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അർജന്റീന പോളണ്ടിനെ പരാജയപ്പെടുത്തിയത്.ഇനി പ്രീ ക്വാർട്ടർ മത്സരമാണ് അർജന്റീന കളിക്കുക. ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ.

കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എയ്ഞ്ചൽ ഡി മരിയ കളത്തിൽ നിന്നും പുറത്തുപോയിരുന്നു.പരിക്കിന്റെ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാലാണ് അദ്ദേഹത്തെ പിൻവലിച്ചിരുന്നത്. താരത്തിന് പരിക്കുകൾ ഒന്നും ഇല്ലെന്നും മസിലുകൾ ഓവർലോഡഡായതാണ് എന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പക്ഷേ ഓസ്ട്രേലിയക്കെതിരെ അദ്ദേഹം ഉണ്ടാവുമോ എന്നുള്ള കാര്യത്തിൽ ഉറപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ അദ്ദേഹം ഇല്ലെങ്കിൽ സ്കലോനിക്ക് മുന്നിൽ ചില ഓപ്ഷനുകളുണ്ട്. ഒന്നാമത്തെ ഓപ്ഷൻ ലൗറ്ററോ മാർട്ടിനസിനെ കളിപ്പിക്കുക എന്നുള്ളതാണ്. അതായത് കഴിഞ്ഞ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ലൗറ്ററോയുടെ സ്ഥാനത്ത് ഹൂലിയൻ ആൽവരസായിരുന്നു.ഡി മരിയയുടെ അഭാവത്തിൽ ഇരുവരെയും ഒരുമിച്ച് കളിപ്പിക്കുക എന്നുള്ളതാണ് ഒരു ഓപ്ഷൻ.

മറ്റൊരു പ്രധാനപ്പെട്ട ഓപ്ഷൻ പൗലോ ഡിബാലയാണ്. വളരെ പ്രതിഭയുള്ള താരമാണ് ഡിബാല.ആരാധകരുടെ പ്രിയപ്പെട്ട താരം കൂടിയാണ് അദ്ദേഹം.പക്ഷേ പലപ്പോഴും പരിശീലകൻ അദ്ദേഹത്തെ ഉപയോഗപ്പെടുത്താറില്ല. ഈയൊരു അവസരത്തിൽ ഡിബാലയെ പരിശീലകൻ ഉപയോഗപ്പെടുത്തുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

മറ്റൊരു ഓപ്ഷൻ പപ്പു ഗോമസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ്. ആദ്യ മത്സരത്തിൽ പപ്പു കളിച്ചിരുന്നു.പക്ഷേ അദ്ദേഹത്തിന് വേണ്ടത്ര മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് അലക്സിസ്‌ മാക്ക് ആല്ലിസ്റ്ററായിരുന്നു ആ സ്ഥാനത്ത് കളിച്ചിരുന്നത്.ഗോമസിന് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു.

മറ്റൊരു ഓപ്ഷൻ എയ്ഞ്ചൽ കൊറിയയെ കളിപ്പിക്കുക എന്നുള്ളതാണ്. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിക്കുന്ന താരമാണ് അദ്ദേഹം.മുന്നേറ്റനിരയിൽ അദ്ദേഹത്തെ ഉപയോഗിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. മറ്റൊരു ഓപ്ഷൻ ഉള്ളത് എൻസോ ഫെർണാണ്ടസിനെയും പരേഡസിനെയും ഒരുമിച്ച് കളിപ്പിക്കുക എന്നുള്ളതാണ്. പക്ഷേ മുന്നേറ്റ നിരയിലെ താരത്തിന് പകരം മധ്യനിരയിൽ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്.

ഈ വേൾഡ് കപ്പിൽ മോശമല്ലാത്ത രൂപത്തിൽ കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. പക്ഷേ ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്. ഒരു പരിക്കിൽ നിന്നും മുക്തനായതിനുശേഷമാണ് അദ്ദേഹം വേൾഡ് കപ്പിലേക്ക് എത്തിയിരുന്നത്.

Rate this post