❝ ഞാൻ എവിടെയെത്തിയാലും അത് ചെയ്യുന്നത് നിർത്തില്ല ❞ : വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് ആന്റണി |Antony

മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ആന്റണി ബ്രസീലിയൻ തന്റെ ട്രേഡ്മാർക്ക് സ്കിൽ ചെയ്യുന്നതിനെതിരെ വിമർശനങ്ങൾ നേരിട്ടിരുന്നു .ഷെരീഫ് ടിരാസ്‌പോളിനെതിരെ 3-0ന് യൂറോപ്പ ലീഗ് വിജയിച്ചതിന്റെ 21-ാം മിനിറ്റിൽ തന്റെ ട്രേഡ്‌മാർക്ക് സ്‌പിന്നിന് ശ്രമിച്ചതിന് ശേഷമാണ് റെഡ് ഡെവിൾസ് താരത്തിന് വിമര്ശനം നേരിടേണ്ടി വന്നത്.

മത്സരത്തിന്റെ ആദ്യപകുതിയിലാണ് തന്റെ ട്രേഡ്‌മാർക്ക് സ്‌കില്ലായ ‘സ്‌പിൻ സ്‌കിൽ’ താരം പുറത്തെടുത്തത്. എന്നാൽ ആ സ്‌കിൽ കൊണ്ട് ഒരുപകാരവും ഉണ്ടായില്ലെന്നു മാത്രമല്ല, അതിനു ശേഷം താരം നൽകിയ പാസ് ഗോൾ കിക്കായി അവസാനിക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ് താരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്. റോബി സാവേജ്, പോൾ ഷോൾസ് തുടങ്ങിയ ഫുട്ബോൾ പണ്ഡിറ്റുകൾ അതിനെതിരെ വിമർശനവുമായി രംഗത്ത് വരുകയും ചെയ്തു.

ആ സമയത്ത് മുന്നിൽ നിന്നിരുന്ന എതിർ ടീമിലെ താരം താനായിരുന്നെങ്കിൽ എന്തായിരിക്കും ചെയ്യുകയെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്നും അത് വെറും ഷൊബോട്ടിങ് മാത്രമാണെന്നും സ്‌കോൾസ് പറയുന്നു. ഷെരീഫിനെതിരായ വിജയത്തിലെ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചകൾ തുടരുന്നതിനിടെ ആന്റണി ഇപ്പോൾ സ്വയം പ്രതിരോധിച്ചു.ബ്രസീലിയൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ തന്റെ സ്കില്ലുകളുടെ ഒരു വീഡിയോ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു. “ഞങ്ങൾ ഞങ്ങളുടെ കലയ്ക്ക് പേരുകേട്ടവരാണ്, എന്നെ എവിടെ എത്തിച്ചാലും ഞാൻ ചെയ്യുന്നത് നിർത്തില്ല!” അന്റോണി പറഞ്ഞു.മത്സരത്തിന്റെ ആദ്യപകുതിയിൽ മാത്രം കളിച്ച ആന്റണി ഭേദപ്പെട്ട പ്രകടനം ടീമിനായി നടത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പിൻവലിച്ച് മാർക്കസ് റാഷ്‌ഫോഡിനെ കളത്തിലിറക്കി.

85.5 മില്യൺ പൗണ്ടിന് അയാക്സിൽ നിന്നാണ് ആന്റണി യൂണൈറ്റഡിലെത്തിയത്. യുണൈറ്റഡിൽ ചേർന്ന ആന്റണി 11 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. “അതു കൃത്യമായി പ്രവർത്തിക്കുന്നുണ്ടെകിൽ എനിക്കതു കൊണ്ട് യാതൊരു കുഴപ്പവുമില്ല. താരത്തിൽ നിന്നും ഞാൻ കൂടുതൽ പ്രതീക്ഷിക്കുന്നു. പിറകിൽ നിന്നുള്ള റണ്ണുകൾ, ബോക്‌സിലേക്കുള്ള നീക്കങ്ങൾ, കൂടുതൽ പിന്തുടരൽ, കൂടുതൽ മികച്ച ഡ്രിബിളുകൾ എന്നിവയെല്ലാം അതിലുൾപ്പെടുന്നു. പന്ത് നഷ്ടപ്പെടാതെ ആ സ്‌കിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും കുഴപ്പമില്ല. എന്നാൽ അതൊരു സ്‌കിൽ മാത്രമാണെങ്കിൽ ഞാൻ താരത്തെ തിരുത്തും.” ടെൻ ഹാഗ് പറഞ്ഞു.

ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഹാമിനെതിരായ യുണൈറ്റഡിന്റെ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ബ്രസീലിയൻ കളിക്കുമെന്നുറപ്പാണ്. മത്സരത്തിൽ അദ്ദേഹം തന്റെ സ്കിൽ പുറത്തെടുക്കുമോ എന്ന് കണ്ടറിയണം.

Rate this post
AntonyManchester United