ഗ്രീസ്മാൻ അത്ലറ്റികോക്ക് വേണ്ടി കളിച്ചാൽ പൈസ കിട്ടുന്നത് ബാഴ്‌സലോണക്ക് |Antoine Griezmann

മികച്ച രീതിയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു അത്‌ലറ്റികോ മാഡ്രിഡിൽ നിന്നും ഗ്രീസ്മാൻ ബാഴ്സയിലേക്ക് ചേക്കേറിയത്. എന്നാൽ അത്‌ലറ്റിക്കോയിൽ തിളങ്ങിയത് പോലെ ഗ്രീസ്മാന് ബാഴ്സയിൽ ശോഭിക്കാനായില്ല. കഴിഞ്ഞ സീസൺ തുടക്കത്തിൽ ബാഴ്സലോണയിൽ നിന്നും അത്‌ലറ്റികോയിലേക്ക് ലോൺ അടിസ്ഥാനത്തിൽ താരം തിരികെയെത്തി.

തിരികെ എത്തിയപ്പോൾ അത്‌ലറ്റികോയുടെ സൈഡ് ബെഞ്ചിലാണ് താരം ഇപ്പോൾ. കഴിഞ 5 തുടർ മത്സരങ്ങളിലാണ് താരത്തെ പകരക്കാരനായി ഇറക്കിയത്. കഴിഞ്ഞ സീസണിൽ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ വെറും ഒറ്റ മിനിറ്റ് ബാക്കിയുള്ളപ്പോൾ മാത്രമാണ് ഫ്രഞ്ച് താരം അത്‌ലറ്റിക്കോയിലേക്ക് തിരികെയെത്തിയത്. അഞ്ചുവർഷം അത്‌ലറ്റികോ മാഡ്രിഡിൽ കളിച്ചതിനു ശേഷം ആയിരുന്നു ഫ്രഞ്ച് സൂപ്പർതാരം ബാഴ്സയിലേക്ക് ചേക്കേറിയത്. രണ്ടു വർഷത്തെ ലോണിൽ 45 മിനിറ്റോ അതിൽ കൂടുതലോ 50 ശതമാനം കളികളിൽ കൂടുതൽ കളിച്ചു കഴിഞ്ഞാൽ അത്‌ലറ്റികോ ബ്ലൗഗ്രാനയിലേക്ക് 40 മില്ല്യൻ നൽകേണ്ടിവരും.

ആദ്യ സീസണിൽ 37 മത്സരങ്ങളിൽ നിന്നും 30 മത്സരങ്ങൾ കളിച്ച താരം 81% മത്സരങ്ങളാണ് കളിച്ചത്. ബാക്കിയുള്ള ആറു മത്സരങ്ങളിൽ സബ് ആയിട്ടായിരുന്നു താരം ഇറങ്ങിയത്. എന്നാൽ കഴിഞ്ഞ ഗെറ്റാഫെ വിയ്യാറയൽ എന്നീ ടീമുകൾക്കെതിരായ മത്സരത്തിൽ 62 മിനിറ്റിലും വലയൻസിയക്കെതിരായ മത്സത്തിൽ 64 മിനിറ്റിലും, ഇന്നലെ റയൽ സോസിഡാഡിനെതിരെ 63 ആം മിനുട്ടിലും ഇറങ്ങിയപ്പോൾ താരത്തിന്റെ മത്സരങൾ കളിച്ച ശതമാനം 75 ലേക്ക് താഴ്ന്നു. ഈ സീസണിൽ അത്‌ലറ്റിക്കോയ്‌ക്കായി ഗ്രീസ്‌മാൻ 14 മത്സരങ്ങളിൽ 45 മിനിറ്റിലധികം കളിച്ചാൽ വാങ്ങാനുള്ള 40 മില്യൺ യൂറോയുടെ ബാധ്യത ഫ്രഞ്ചുകാരന്റെ രണ്ട് വർഷത്തെ ലോൺ സ്പെല്ലിൽ ഉൾപ്പെടുന്നു, എന്നാൽ ഈ സീസണിൽ ലാ ലിഗയിൽ അദ്ദേഹം ഇതുവരെ ഒരു മത്സരം ആരംഭിച്ചിട്ടില്ല.

31 വയസ്സുകാരനായ ഫ്രഞ്ച് താരം ഇപ്പോഴും മികച്ച പ്രകടനമാണ് കളിക്കളത്തിൽ കാഴ്ചവെക്കുന്നത്. ഗേറ്റാഫെക്കെതിരായ മത്സരത്തിൽ ഔട്ട്സൈഡ് ബോക്സിൽ നിന്നും ഗോള്‍ നേടിയ താരം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ലീഗിൽ വെറും 90 മിനിറ്റുകൾക്ക് താഴെ കളിച്ച താരം രണ്ട് ഗോൾ സ്വന്തമാക്കുകയും കഴിഞ്ഞ സീസണിൽ എല്ലാ കോമ്പറ്റീഷനുകളിൽ നിന്നും എട്ടു ഗോളുകളും താരം സ്വന്തമാക്കി.

അത്‌ലറ്റിക്കോയിലേക്ക് ഉള്ള തിരിച്ചുവരവിൽ തൻ്റെ ശമ്പളവും താരം കുറച്ചിരുന്നു. ഇനി ബാഴ്സലോണയിലേക്ക് താരം തിരികെ പോവുകയാണെങ്കിൽ ബാഴ്സക്ക് താരത്തിന്റെ ശമ്പളം താങ്ങാനാകില്ല. അത്ലറ്റികോ മാഡ്രിഡിൽ താരം സന്തോഷവാനായത് കൊണ്ടും കോച്ചായ സിമിയോണിക്ക് താരത്തെ ആവശ്യമുള്ളത് കൊണ്ടും താരത്തിന് പേടിക്കാനില്ല. 40 മില്യൺ കൊടുക്കാതിരിക്കാനാണ് ഇപ്പോൾ അത്ലറ്റിക്കോ മാഡ്രിഡിന്റെ ശ്രമം.

അത്‌ലറ്റിക്കോയ്‌ക്കൊപ്പം കഴിഞ്ഞ അഞ്ച് സീസണുകളിൽ, 180 ലാ ലിഗ ഗെയിമുകളിൽ നിന്ന് 94 ഗോളുകൾ ഗ്രീസ്മാൻ നേടിയിട്ടുണ്ട്. ഓരോ സീസണിലും കുറഞ്ഞത് 15 ഗോളുകൾ നേടിയിട്ടുണ്ട്.ബാഴ്‌സലോണക്ക് വേണ്ടി 74 ലാ ലിഗ ഗെയിമുകളിൽ നിന്ന് 22 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post
Antoine GriezmannAthletico madridFc Barcelona