❝ ഏഷ്യൻ വംശജരെ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പുറത്ത് ; ഫ്രഞ്ച് താരങ്ങളായ ഡെംബെലെയും , ഗ്രീസ്മാനും കുരുക്കിൽ ❞

ബാഴ്സലോണയുടെ ഫ്രഞ്ച് ജോഡികളായ ഉസ്മാൻ ഡെംബെലെ, അന്റോയ്ൻ ഗ്രീസ്മാൻ എന്നിവർ ഏഷ്യൻ തൊഴിലാളികളെ ബോഡി-ഷേമിംഗ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തായതോടെ “സ്റ്റോപ്പ് ഏഷ്യൻ ഹേറ്റ്” ക്യാമ്പയിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡുചെയ്യുന്നു. യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ പുറത്തായതിന് ശേഷം സൂപ്പർതാരങ്ങളായ ഒസ്മാനെ ഡെംബലെയും അന്റോയിൻ ഗ്രീസ്മാനും വംശീയാധിക്ഷേപത്തിന്റെ കുരുക്കിൽ പെട്ടിരിക്കുകയാണ്. ഇരുവരുടെയും ഹോട്ടൽ റൂമിൽ ടെക്നീഷ്യൻമാരാണെന്ന് വിശ്വസിക്കപ്പെടുന്ന മൂന്ന് പേരെ ഇവർ വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെയാണ് ഏഷ്യൻ വംശജരെ അധിക്ഷേപിക്കുന്നതിനെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ ശക്തമാക്കിയിരിക്കുന്നത്.

ഹോട്ടൽ റൂമിലെ ടെലിവിഷനിൽ പ്രോ എവല്യൂഷൻ സോക്കറെന്ന വീഡിയോ ഗെയിം ഇൻസ്റ്റാൾ ചെയ്യാനെത്തിയ ഏഷ്യൻ വംശജരാണ് വംശീയമായി അധിക്ഷേപിക്കപ്പെട്ടത്. “ഈ വൃത്തികെട്ട മുഖങ്ങളെല്ലാം നിങ്ങൾക്ക് പേസ് (പ്രോ എവല്യൂഷൻ സോക്കർ) കളിക്കാൻ കഴിയും, നിങ്ങൾക്ക് ലജ്ജയില്ലേ?”. എന്ന് ഡെംബലെ ഗ്രീസ്‌മാനോട് പറയുന്നത് വിഡിയോയിൽ പറയുന്നത് കേൾക്കാൻ സധിക്കും. അവരുടെ ഭാഷയെ കുറിച്ചും ,നിങ്ങളുടെ രാജ്യത്ത് നിങ്ങൾ സാങ്കേതികമായി മുന്നേറുന്നുണ്ടോ ഇല്ലയോ എന്നി ചോദ്യങ്ങളുമായി അവരെ അധിക്ഷേപിച്ചു.

വീഡിയോയിലെ ഗ്രീസ്മാന്റെ ഹെയർസ്റ്റൈൽ ഇത് സമീപകാലത്തല്ലെന്നും പഴയ ഫൂട്ടേജ് ചോർന്നതാണെന്നും പറയുന്നു. അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ നിന്ന് ഗ്രിസ്മാൻ ബാഴ്സലോണക്കായി ഒപ്പുവെച്ചതിന് ഏതാനും ആഴ്ചകൾക്കുള്ളിൽ അവരുടെ പ്രീ-സീസൺ കളിക്കാൻ ജപ്പാനിൽ എത്തിയ 2019 ലെ വീഡിയോ ആണ് ഇതെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ ചെയ്തു.2016 യൂറോ ഗോൾഡൻ ബൂട്ട് ജേതാവായ ഗ്രീസ്മാൻ വീഡിയോയിലുടനീളം തന്റെ സഹപ്രവർത്തകന്റെ വംശീയ പരാമർശങ്ങൾ കേട്ട് ചിരിക്കുന്നതായി കാണാം.

ഇതാദ്യമായല്ല ഗ്രീസ്മാൻ സമാനമായ വിവാദത്തിൽ ഏർപ്പെടുന്നത്. 2017 ൽ, ഫാൻസി ഡ്രസ് പാർട്ടിക്ക് ബ്ലാക്ക്ഫേസ് ധരിച്ച തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചപ്പോൾ വിവാദമായിരുന്നു.2016 മുതൽ ജാപ്പനീസ് റീട്ടെയിൽ ഭീമനായ രാകുതേൻ ആണ് ബാഴ്‌സലോണ ജേഴ്‌സി സ്പോൺസർമാർ. ഫുട്ബോൾ പിച്ചിനാകാതെയും പുറത്തെയും വംശീയ അധിക്ഷേപങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ വിമര്ശനം ഉന്നയിക്കുന്ന രാജ്യമാണ് ഫ്രാൻസ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ആഫ്രിക്കൻ കുടിയേറ്റക്കാർ കളിക്കുന്നത് ഫ്രഞ്ച് ടീമിലാണ്. ഇവർ പലപ്പോഴും ഇതുപോലെയുളള വംശീയ അധിക്ഷേപങ്ങൾക്ക് വിധേയമാവാറുണ്ട്.

Rate this post