ലിവർപൂളിനെതിരേ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ കനത്ത തോൽവിയേറ്റു വാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് അതിന്റെ ക്ഷീണം മറക്കാൻ മികച്ചൊരു വിജയം വേണമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിൽ റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി അവരത് നേടുകയും ചെയ്‌തു. ഇതോടെ ക്വാർട്ടർ ഫൈനലും അവർ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
മത്സരത്തിൽ മാർക്കസ് റാഷ്‌ഫോഡിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോളടി തുടങ്ങുന്നത്. അയോസെ പെരസിലൂടെ ആദ്യപകുതിയിൽ റയൽ ബെറ്റിസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ആന്റണി, ബ്രൂണോ ഫെർണാണ്ടസ്, വേഗോസ്റ്റ് എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിനായി രണ്ടാം പകുതിയിൽ ഗോളുകൾ നേടി മികച്ച വിജയം സ്വന്തമാക്കി നൽകി. ബ്രൂണോ ഫെർണാണ്ടസ് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.
മത്സരത്തിൽ ടീമിന്റെ തിരിച്ചുവരവിന് തുടക്കമിട്ട മനോഹരമായ ഗോൾ ആന്റണിയാണ് നേടിയതെങ്കിലും കളിക്ക് ശേഷം താരം ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങുകയാണ്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ച ഒരു സുവർണാവസരം സഹതാരങ്ങൾക്ക് പാസ് നൽകാതെ ഒറ്റക്ക് ഗോളടിക്കാൻ ശ്രമിച്ച് നഷ്‌ടമാക്കിയതിനാണ് താരം ആരാധകരുടെ വിമർശനം ഏറ്റു വാങ്ങുന്നത്.
Europa League Match Highlight 🎥
— H/F (@hfworld_) March 10, 2023
🔴 Manchester United 4-1 Real Betis 🟢
🔴 Rashford
🔴 Antony
🔴 Fernandes
🔴 Weghorst
🟢 Ayoze
Manuel Pellegrini’s Betis victim of Man United’s response to humiliating defeat, as Old Trafford rejoice under the lights.pic.twitter.com/EwptIHRdmH
മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിൽ നിൽക്കുമ്പോഴാണ് സംഭാവമുണ്ടാകുന്നത്. ബോക്‌സിൽ പന്തുമായി എത്തുമ്പോൾ ആന്റണിയുടെ മുന്നിൽ ഗോൾകീപ്പർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാസ് നൽകിയാൽ അനായാസം ഗോളടിക്കാൻ കഴിയുന്ന പൊസിഷനിൽ മൂന്നു സഹതാരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഷോട്ടെടുത്ത ആന്റണി അത് ബാറിന് മുകളിലൂടെ പറത്തി. ഇതാണ് ആരാധകർ വിമർശിക്കാൻ കാരണമായത്.
Antony is too selfish🤦😟😟 pic.twitter.com/ZOSrRr7AIT
— Hosey👑༒*☬ (@Hosey256) March 9, 2023
അതേസമയം മത്സരത്തിൽ താരം നേടിയ ഗോൾ അതിമനോഹരമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. ആര്യൻ റോബനെ ഓർമിപ്പിക്കുന്ന കെർവിങ് ഷോട്ടിലൂടെയാണ് ബോക്‌സിന് പുറത്തു നിന്നും താരം പന്ത് വലയിലെത്തിച്ചത്. മികച്ച വിജയത്തോടെ ലിവർപൂളിനെതിരായ തോൽവി നൽകിയ ക്ഷീണത്തിൽ നിന്നും മുക്തരായെന്ന് തെളിയിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്.
Stop That Antony pic.twitter.com/3xDeI7zZbu
— Stop That Manchester United (@StopThatUtd) March 10, 2023