ലയണൽ മെസ്സിന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോപ്പ അമേരിക്ക കിരീടവും ഫൈനലിസിമയും വേൾഡ് കപ്പ് കിരീടവുമൊക്കെ ലയണൽ മെസ്സിയെ അത്യുന്നതങ്ങളിൽ എത്തിച്ചു. ഈ പ്രായത്തിലും ലയണൽ മെസ്സി പുലർത്തുന്ന മികവ് മറ്റുള്ള താരങ്ങൾക്കെല്ലാം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.
വേൾഡ് കപ്പിൽ ആദ്യം മത്സരത്തിൽ പരാജയപ്പെട്ടുകൊണ്ട് പ്രതിസന്ധിയിലായ അർജന്റീനയെ മുന്നോട്ട് നയിച്ചത് ലിയോ മെസ്സിയായിരുന്നു. അദ്ദേഹത്തിന്റെ മികവ് തന്നെയാണ് അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം നേടാൻ കാരണമായത്. 5 മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങൾ നേടിക്കൊണ്ട് ഗോൾഡൻ ബോൾ മെസ്സി കരസ്ഥമാക്കുകയായിരുന്നു. 2022 വേൾഡ് കപ്പ് തന്നെ ഒരുപക്ഷേ ഭാവിയിൽ ലയണൽ മെസ്സിയുടെ പേരിലായിരിക്കും അറിയപ്പെടുക.
മെസ്സി എന്ന വ്യക്തിയെ പുകഴ്ത്തിക്കൊണ്ട് അർജന്റീന സഹതാരമായ ക്രിസ്റ്റ്യൻ റൊമേറോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഫുട്ബോളിനെ കുറിച്ച് എന്തെങ്കിലും അറിവുള്ളവർക്ക് അറിയാം ലയണൽ മെസ്സിയെ പോലെ ഒരു താരം ലോകത്തില്ല എന്നുള്ളത് എന്നാണ് റൊമേറോ പറഞ്ഞത്.മാത്രമല്ല മെസ്സി എന്ന വ്യക്തിയുടെ ലാളിത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ ഫുട്ബോളിനെ കുറിച്ച് ശരിക്കും അറിവുള്ളവർക്ക് അറിയാം,ലയണൽ മെസ്സിയെ പോലെ ഒരു താരം ലോകത്തില്ല എന്നുള്ളത്. പക്ഷേ ഞാൻ എപ്പോഴും ഓർക്കാറുള്ള കാര്യം അദ്ദേഹം എന്ന വ്യക്തിയെ കുറിച്ചാണ്.അദ്ദേഹത്തോടൊപ്പം ഉള്ള ആദ്യ ദിവസങ്ങളിൽ അദ്ദേഹം എന്നോട് ഇടപഴകിയ രീതിയെക്കുറിച്ചും അദ്ദേഹത്തിന്റെ ലാളിത്യത്തെ കുറിച്ചും അദ്ദേഹമെന്ന വ്യക്തിയെ കുറിച്ചുമായിരുന്നു. ഇതൊക്കെയാണ് മെസ്സിയെ കൂടുതൽ മഹത്തരമാക്കുന്നത് ‘ റൊമേറോ പറഞ്ഞു.
Cuti Romero: “Anyone who really knows about football, knows there is no player like Messi, but what I will always remember is the kind of person he was with me. How he was with me on my first day, showing humility, drinking mate, all that makes him even greater.” @thetimes 🗣️🇦🇷 pic.twitter.com/zEZTtyMgGb
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 23, 2023
ഏറെ പ്രശംസകള്ക്ക് പാത്രമാവാൻ ലയണൽ മെസ്സിയുടെ വ്യക്തിത്വത്തിനും സ്വഭാവത്തിനും സാധിച്ചിട്ടുണ്ട്.ലോക ഫുട്ബോളിലെ ഇതിഹാസങ്ങളിൽ ഒരാളായി മാറിയിട്ടും വളരെ വിനയത്തോടുകൂടിയും ബഹുമാനത്തോടെ കൂടിയുമാണ് ലയണൽ മെസ്സി മറ്റുള്ളവരുമായി ഇടപെടുക.