‘ഫുട്‌ബോൾ ഇഷ്ടപ്പെടുന്ന ഏതൊരാളും മോഡ്രിച്ചിനെ പോലെയുള്ള കളിക്കാരെ കളിക്കളത്തിൽ കാണാൻ ആഗ്രഹിക്കുന്നു’ |Qatar 2022
ഖത്തർ വേൾഡ് കപ്പിന്റെ ആദ്യ സെമിഫൈനലിൽ അർജന്റീനയും ക്രോയേഷ്യയും നേർക്ക് നേർ ഏറ്റുമുട്ടും. കരുത്തരായ ബ്രസീലിനെ കീഴടക്കിയാണ് ക്രോയേഷ്യ അവസാന നാലിലെത്തിയത്. അര്ജന്റീനയാവട്ടെ ഹോളണ്ടിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് സെമിയിൽ ഇടം പിടിച്ചത്. രണ്ടു ടീമുകളും പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് വിജയം നേടിയത്.
സെമിഫൈനലിൽ ക്രൊയേഷ്യയെ നേരിടുമ്പോൾ അർജന്റീന തങ്ങളുടെ സിസ്റ്റത്തിൽ വിശ്വസിക്കണമെന്ന് പരിശീലകൻ ലയണൽ സ്‌കലോനി അഭിപ്രായപ്പെട്ടു.”ക്രോയേഷ്യ പല ടീമുകളെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പ്രധാന കളിക്കാരെക്കുറിച്ചോ അവരുടെ ശക്തിയും ബലഹീനതകളും ഞാൻ പരാമർശിക്കുന്നില്ല, പക്ഷേ അവരെ എവിടെയാണ് വേദനിപ്പിക്കാൻ കഴിയുകയെന്ന് ഞങ്ങൾ വിശകലനം ചെയ്തു. ചിലപ്പോൾ ഇത് പ്രവർത്തിക്കും, ചിലപ്പോൾ അങ്ങനെയാകില്ല,” സ്കലോനി പറഞ്ഞു.
ക്രൊയേഷ്യയുടെ വെറ്ററൻ മിഡ്‌ഫീൽഡർ ലൂക്കാ മോഡ്രിച്ച് 37-ാം വയസ്സിലും മിക്ചഖ രീതിയിൽ കളിക്കുന്നത് കാണുന്നത് സന്തോഷമുണ്ടെന്ന് സ്‌കലോനി പറഞ്ഞു. “മോഡ്രിച് നമ്മിൽ പലർക്കും ഒരു മാതൃകയാണ് – അദ്ദേഹത്തിന്റെ കഴിവ് മാത്രമല്ല, പെരുമാറ്റവും കാരണം,” സ്‌കലോനി പറഞ്ഞു.”എനിക്ക് പറയാൻ കഴിയുന്നത് നമ്മൾ അദ്ദേഹത്തെ ആസ്വദിക്കണം എന്നാണ്. നിങ്ങൾ ഫുട്ബോളിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവനെപ്പോലുള്ള കളിക്കാരെ നിങ്ങൾ ആസ്വദിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.
Lionel Scaloni: “It's a pleasure that Modric is on the pitch and watching him play. Not only because of his talent, but because of his respect.” 🤝🇭🇷 pic.twitter.com/dL1Hk9FSlb
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 12, 2022
2018 ലോകകപ്പിലെ ഗോൾഡൻ ബോൾ പുരസ്കാരം, യുവേഫ ചാമ്പ്യൻസ് ലീഗ് ബെസ്റ്റ് പ്ലെയർ, 2018ലെ ഫിഫയുടെ ഏറ്റവും മികച്ച താരം എന്നീ ബഹുമതികളൊക്കെ കരസ്ഥമാക്കിയ 37കാരൻ ആദ്യ ലോകകപ്പ് ലക്ഷ്യമിട്ടാണ് ഖത്തറിൽ എത്തിയത്.സെമിയിലേക്കുള്ള കടമ്പയിൽ ബ്രസീലിനെ അവസാന സമയം വരെ ഗോളടിപ്പിക്കാതെ പിടിച്ച് നിർത്തിയതിലും തുടരെത്തുടരെ കാനറികൾക്കെതിരെ പ്രത്യാക്രമണങ്ങൾക്ക് കോപ്പ് കൂട്ടുന്നതിലും മോഡ്രിച്ചിെൻറ പരിചയ സമ്പത്തും തഴക്കവും ഏറെ സഹായിച്ചിരുന്നു.