‘ഫുട്‌ബോൾ ഇഷ്ടപ്പെടുന്ന ഏതൊരാളും മോഡ്രിച്ചിനെ പോലെയുള്ള കളിക്കാരെ കളിക്കളത്തിൽ കാണാൻ ആഗ്രഹിക്കുന്നു’ |Qatar 2022

ഖത്തർ വേൾഡ് കപ്പിന്റെ ആദ്യ സെമിഫൈനലിൽ അർജന്റീനയും ക്രോയേഷ്യയും നേർക്ക് നേർ ഏറ്റുമുട്ടും. കരുത്തരായ ബ്രസീലിനെ കീഴടക്കിയാണ് ക്രോയേഷ്യ അവസാന നാലിലെത്തിയത്. അര്ജന്റീനയാവട്ടെ ഹോളണ്ടിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് സെമിയിൽ ഇടം പിടിച്ചത്. രണ്ടു ടീമുകളും പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് വിജയം നേടിയത്.

സെമിഫൈനലിൽ ക്രൊയേഷ്യയെ നേരിടുമ്പോൾ അർജന്റീന തങ്ങളുടെ സിസ്റ്റത്തിൽ വിശ്വസിക്കണമെന്ന് പരിശീലകൻ ലയണൽ സ്‌കലോനി അഭിപ്രായപ്പെട്ടു.”ക്രോയേഷ്യ പല ടീമുകളെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പ്രധാന കളിക്കാരെക്കുറിച്ചോ അവരുടെ ശക്തിയും ബലഹീനതകളും ഞാൻ പരാമർശിക്കുന്നില്ല, പക്ഷേ അവരെ എവിടെയാണ് വേദനിപ്പിക്കാൻ കഴിയുകയെന്ന് ഞങ്ങൾ വിശകലനം ചെയ്തു. ചിലപ്പോൾ ഇത് പ്രവർത്തിക്കും, ചിലപ്പോൾ അങ്ങനെയാകില്ല,” സ്കലോനി പറഞ്ഞു.

ക്രൊയേഷ്യയുടെ വെറ്ററൻ മിഡ്‌ഫീൽഡർ ലൂക്കാ മോഡ്രിച്ച് 37-ാം വയസ്സിലും മിക്ചഖ രീതിയിൽ കളിക്കുന്നത് കാണുന്നത് സന്തോഷമുണ്ടെന്ന് സ്‌കലോനി പറഞ്ഞു. “മോഡ്രിച് നമ്മിൽ പലർക്കും ഒരു മാതൃകയാണ് – അദ്ദേഹത്തിന്റെ കഴിവ് മാത്രമല്ല, പെരുമാറ്റവും കാരണം,” സ്‌കലോനി പറഞ്ഞു.”എനിക്ക് പറയാൻ കഴിയുന്നത് നമ്മൾ അദ്ദേഹത്തെ ആസ്വദിക്കണം എന്നാണ്. നിങ്ങൾ ഫുട്ബോളിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവനെപ്പോലുള്ള കളിക്കാരെ നിങ്ങൾ ആസ്വദിക്കണം” അദ്ദേഹം കൂട്ടിച്ചേർത്തു.

2018 ലോ​ക​ക​പ്പി​ലെ ഗോ​ൾ​ഡ​ൻ ബോ​ൾ പു​ര​സ്​​കാ​രം, യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ് ബെ​സ്​​റ്റ് പ്ലെ​യ​ർ, 2018ലെ ​ഫി​ഫ​യു​ടെ ഏ​റ്റ​വും മി​ക​ച്ച താ​രം എ​ന്നീ ബ​ഹു​മ​തി​ക​ളൊ​ക്കെ ക​ര​സ്​​ഥ​മാ​ക്കി​യ 37കാ​ര​ൻ ആദ്യ ലോകകപ്പ് ലക്ഷ്യമിട്ടാണ് ഖത്തറിൽ എത്തിയത്.സെ​മി​യി​ലേ​ക്കു​ള്ള ക​ട​മ്പ​യി​ൽ ബ്ര​സീ​ലി​നെ അ​വ​സാ​ന സ​മ​യം വ​രെ ഗോ​ള​ടി​പ്പി​ക്കാ​തെ പി​ടി​ച്ച് നി​ർ​ത്തി​യ​തി​ലും തു​ട​രെ​ത്തു​ട​രെ കാ​ന​റി​ക​ൾ​ക്കെ​തി​രെ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കോ​പ്പ് കൂ​ട്ടു​ന്ന​തി​ലും മോ​ഡ്രി​ച്ചിെ​ൻ​റ പ​രി​ച​യ സ​മ്പ​ത്തും ത​ഴ​ക്ക​വും ഏ​റെ സ​ഹാ​യി​ച്ചി​രു​ന്നു.

Rate this post