❝ഓസ്‌ട്രേലിയയിൽ നിന്നും സൂപ്പർ സ്‌ട്രൈക്കറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്❞| Kerala Blasters

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ വിദേശ സൈനിങ്‌ പ്രഖ്യാപിച്ചു.ഓസ്ട്രേലിയൻ താരം അപോസ്തോലോസ് ​ജിയാന്നോവാണ് ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ സൈനിങ് കൂടിയാണ് ജിയാന്നോ. താരത്തിന്റെ മെഡിക്കൽ പൂർത്തിയാകാനിരിക്കുന്നതേയുള്ളു.ബ്ലാസ്റ്റേഴ്‌സിലെത്തുന്ന താരം 2023 സമ്മർ സീസൺ വരെ യെല്ലോ ജഴ്‌സി അണിയും.

ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്.സിയില്‍ നിന്നാണ് ജിയാനൗവിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. സ്‌ട്രൈക്കറായ ജിയാനൗ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി 150-ല്‍ അധികം മത്സരങ്ങളില്‍ ബൂട്ടുകെട്ടുകയും 38 ഗോളുകള്‍ നേടുകയും ചെയ്തു. 15 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.ഓസ്‌ട്രേലിയ, ഗ്രീസ് ദേശീയ ടീമുകളില്‍ കളിച്ച താരമാണ് ജിയാനൗ. ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീമിനുവേണ്ടി വേണ്ടി 12 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടി. ഗ്രീസിനുവേണ്ടി ഒരു തവണ ജഴ്‌സിയണിയാനും സാധിച്ചു.

32-കാരനായ ജിയാന്നോ സ്ട്രൈക്കറാണ്. ​ഗ്രീസിൽ ജനിച്ച ജിയോന്നോ, ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. ​ഗ്രീസിന്റേയും ഓസ്ട്രേലിയയുടേയും ജൂനിയർ,സീനിയർ ടീമുകൾക്കായി ജിയാന്നോ കളിച്ചിട്ടുണ്ട്. ​ഗ്രീസ്, സൈപ്രസ്, ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ക്ലബ് ഫുട്ബോൾ കളിച്ചിട്ടുണ്ട് ജിയാന്നോ.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച സ്‌ട്രൈക്കർമാരായ അൽവാരോ വസ്ക്വാസ് ചെഞ്ചോ എന്നിവർ ക്ലബ് വിട്ടിരുന്നു. ഏഷ്യൻ ക്വാട്ടയിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത് .

Rate this post
Kerala Blasters