2021 സെപ്റ്റംബറിൽ ബ്രസീലിലെ ഹെൽത്ത് അതോറിറ്റിയുടെ സമ്മർദ്ദം മൂലം നടത്താൻ പറ്റാതിരുന്ന അർജന്റീന – ബ്രസീൽ മത്സരം ജൂണിൽ നടക്കാൻ സാധ്യത.ഫിഫയുടെ ഔദ്യോഗിക സ്ഥിരീകരണം ഫെബ്രുവരി 9 ൻ വരുമെന്ന് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മത്സരം ബ്രസീലിൽ വെക്കാതെ മറ്റേതെങ്കിലും സ്ഥലത്ത് വെക്കാനാണ് സാധ്യത.
2021 സെപ്തംബർ മുതൽ അർജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരം അഞ്ച് മിനിറ്റിന് ശേഷം നിർത്തിവച്ചു. ബ്രസീലിയൻ കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കാത്ത കളിക്കാരെ അർജന്റീന ഫീൽഡ് ചെയ്തതാണ് കളി നിർത്താൻ കാരണമെന്ന് റിപ്പോർട്ട്. കൂടാതെ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കൂടുതൽ ഫ്രണ്ട്‌ലി മത്സരങ്ങൾ നടത്താൻ അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ചർച്ച നടത്തുന്നുണ്ട്. പോർച്ചുഗൽ, ബെൽജിയം, ഡെന്മാർക് എന്നീ ടീമുകൾക്കെതിരെ മത്സരങ്ങൾ വെക്കാനാണ് ആലോചിക്കുന്നത്.
അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോണി തിങ്കളാഴ്ച സംസാരിച്ചപ്പോൾ സൗത്ത് അമേരിക്കയിൽ നിന്നുള്ള പുറത്തുള്ള ടീമുകൾക്കെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.ഖത്തറിർ വേൾഡ് കപ്പിന് പോർച്ചുഗൽ, ബെൽജിയം, ഡെൻമാർക്ക് എന്നിവയ്‌ക്കെതിരെ അർജന്റീന കളിക്കുമെന്ന് ടിഎൻടി സ്‌പോർട്‌സ് റിപ്പോർട്ട് ചെയ്യുന്നു.ലോകകപ്പിനു മുന്നോടിയായി യൂറോ കപ്പ്, കോപ്പ അമേരിക്ക കിരീടം വിജയിച്ച ടീമുകളുടെ മത്സരം ജൂണിൽ നടക്കുന്നതിനു പുറമെ ബ്രസീലിനെതിരെ ഒരു സൗഹൃദമത്സരം അർജന്റീന കളിക്കുന്നുണ്ട്.
നേഷൻസ് ലീഗിന്റെ ആരംഭത്തോട് കൂടി ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് യൂറോപ്യൻ ടീമുകളോട് കളിക്കാനുള്ള അവസരങ്ങൾ ഇല്ലാതെയായി. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ലാറ്റിനമേരിക്കയിലെ സ്ഥിരം എതിരാളികളുമായും, ഏഷ്യൻ ടീമുകളുമായാണ് അവർ സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നത്. ലോകപ്പിനു മുൻപ് നിലവാരമുള്ള യൂറോപ്യൻ എതിരാളികളെ നേരിട്ട് തയ്യാറെടുപ്പുകൾ മികച്ച രീതിയിൽ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ്.