മെസ്സി ഇഫക്ട്, കോപ്പ അമേരിക്ക മത്സരത്തിനുള്ള ടിക്കറ്റുകൾ മുഴുവൻ ഒരു മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു

ഈ വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് വേണ്ടി കാത്തിരിക്കുകയാണ് ലോക ഫുട്ബോൾ ആരാധകർ. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീനയും മുൻ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീലും തുടങ്ങി ലാറ്റിൻ അമേരിക്കയിലെ ശക്തരായ ടീമുകൾ തമ്മിൽ അമേരിക്കയുടെ മണ്ണിൽ വച്ച് നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റുമുട്ടാനും മാറ്റുരക്കാനും വേണ്ടി കാത്തിരിക്കുകയാണ്.

ജൂൺമാസത്തോടെ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ആദ്യം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോ മെസ്സിയുടെ അർജന്റീനയാണ് ഉദ്ഘാടന മത്സരം കളിക്കുന്നത്. കാനഡ, ട്രിനിഡാഡ്, ടോബാഗൊ എന്നീ ടീമുകളിൽ ഒരു ടീം ആയിരിക്കും അർജന്റീനയുടെ ഉദ്ഘാടന മത്സരത്തിലെ എതിരാളിയായി എത്തുന്നത്. അതേസമയം കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഒരുപക്ഷേ ലിയോ മെസ്സിയുടെ അവസാനത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് ആയേക്കാമെന്ന ഇത്തവണത്തെ ടൂർണമെന്റിന് കളി കാണാൻ നിരവധി പേരാണ് കാത്തിരിക്കുന്നത്.

കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചതിനു ശേഷം അല്പം മണിക്കൂറുകൾക്കുള്ളിൽ അർജന്റീനയുടെ ആദ്യമത്സരത്തിനുള്ള ടിക്കറ്റ് മുഴുവൻ വിറ്റു പോയതായാണ് റിപ്പോർട്ടുകൾ. ജൂൺ 21ന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ഉദ്ഘാടനം മത്സരത്തിനുള്ള ടിക്കറ്റുകളാണ് വില്പന ആരംഭിച്ച അല്പം മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ വിറ്റഴിഞ്ഞത്. ലിയോ മെസ്സിയുടെയും അർജന്റീനയുടെയും കളികാണാൻ ആരാധകർ എത്രത്തോളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

മാത്രമല്ല നിലവിൽ അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ സെലിബ്രിറ്റിയായ ലിയോ മെസ്സിയുടെ കളി കാണാൻ മേജർ സോക്കർ ലീഗിൽ ഉൾപ്പെടെ വമ്പൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജൂൺ 21ന് നടക്കുന്ന അർജന്റീനയുടെ ആദ്യ മത്സരം അമേരിക്കയിലെ അറ്റ്ലാൻഡയിലുള്ള മേഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ വച്ചാണ് അരങ്ങേറുന്നത്. ഇത്തവണ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷം 2026 ലെ ഫിഫ വേൾഡ് കപ്പ് ടൂർണമെന്റും അമേരിക്കയിൽ വച്ചാണ് അരങ്ങേറുന്നത്.