പത്താം നമ്പർ മെസ്സിക്ക് തന്നെ ,ലോകകപ്പിനുള്ള അർജന്റീന താരങ്ങളുടെ ജേഴ്സി നമ്പറുകൾ |Qatar 2022 |Argentina
ഖത്തർ തയ്യാറെടുപ്പിന്റെ ഭാഗമായി ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അര്ജന്റീന ടീം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ പരിശീലനത്തിലാണ്. ഇന്ന് അവർക്കെതിരെ അര്ജന്റീന സൗഹൃദ മത്സരം കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലനത്തിൽ ട്രാമിലെ എല്ലാ താരങ്ങളും പങ്കെടുക്കുകയും ചെയ്തിരുന്നു.
ലോകകപ്പിന് മുന്നോടിയായി അർജന്റീന തങ്ങളുടെ സ്ക്വാഡ് നമ്പറുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.26 താരങ്ങളുടെ സ്‌ക്വാഡിൽ 19 താരങ്ങളും പുതുതായി വേൾഡ് കപ്പിൽ പങ്കെടുക്കുന്നവരാണ്. സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഐക്കണിക് # 10 ഷർട്ട് നിലനിർത്തി.പിഎസ്ജിയിൽ സീസണിലെ മികച്ച തുടക്കത്തിന്റെ പിൻബലത്തിൽ ലയണൽ മെസ്സി ഫിഫ ലോകകപ്പിൽ എത്തും.19 മത്സരങ്ങളിൽ നിന്നായി 12 ഗോളുകളും 14 അസിസ്റ്റുകളും അർജന്റീനയുടെ ക്യാപ്റ്റൻ നേടിയിട്ടുണ്ട്.ലാ ആൽബിസെലെസ്റ്റിനായി 164 അന്താരാഷ്ട്ര മത്സരങ്ങൾ 90 ഗോളുകളും 51 അസിസ്റ്റുകളും സംഭാവന ചെയ്തു.
അതേസമയം അഗ്വേറോ ഒഴിച്ചിട്ട ഒമ്പതാം നമ്പർ ജേഴ്സിക്ക് പുതിയ അവകാശി എത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ജൂലിയൻ ആൽവരസാണ് ഈ ജേഴ്സി അണിയുക.ഡി മരിയ പതിവുപോലെ പതിനൊന്നാം നമ്പർ ജേഴ്സി തന്നെയാണ് ധരിക്കുക. 34 കാരനായ ഡി മരിയ ഖത്തറിൽ നടക്കുന്ന തന്റെ അവസാന ലോകകപ്പ് ടൂർണമെന്റിലും കളിച്ചേക്കും.123 അന്താരാഷ്ട്ര മത്സരങ്ങൾ യുവന്റസ് താരം 25 ഗോളുകളും 24 അസിസ്റ്റുകളും നൽകി.AS റോമയുടെ പൗലോ ഡിബാല (#21), അത്‌ലറ്റിക്കോ മാഡ്രിഡിന്റെ റോഡ്രിഗോ ഡി പോൾ (#7), യുവിന്റെ ലിയാൻഡ്രോ പരേഡെസ് (#5) എന്നിവർ ഈ ജേഴ്സി നമ്പറിൽ കളിക്കും.
Argentina numbers for the 2022 World Cup. 🇦🇷 pic.twitter.com/XN1NX2nAZW
— Roy Nemer (@RoyNemer) November 15, 2022
1-ഫ്രാങ്കോ അർമാനി 2-ജുവാൻ ഫോയ്ത്ത് 3-നിക്കോളാസ് ടാഗ്ലിയാഫിക്കോ 4-ഗോൺസാലോ മോണ്ടിയേൽ5-ലിയാൻഡ്രോ പരേഡസ് 6-ജർമ്മൻ പെസെല്ല 7-റോഡ്രിഗോ ഡി പോൾ8-മാർക്കോസ് അക്യൂന 9-ജൂലിയൻ അൽവാരസ് 10-ലയണൽ മെസ്സി 11-ഏഞ്ചൽ ഡി മരിയ12-ജെറോനിമോ റുല്ലി 13-ക്രിസ്റ്റ്യൻ റൊമേറോ 14-എക്‌സിക്വൽ പലാസിയോസ്15-നിക്കോളാസ് ഗോൺസാലസ് 16-ജോക്വിൻ കൊറിയ 17-അലെജാൻഡ്രോ ഗോമസ്18-ഗൈഡോ റോഡ്രിഗസ് 19-നിക്കോളാസ് ഒട്ടമെൻഡി 20-അലക്സിസ് മാക് അലിസ്റ്റർ21-പോളോ ഡിബാല 22-ലൗട്ടാരോ മാർട്ടിനെസ് 23-എമിലിയാനോ മാർട്ടിനെസ്24-എൻസോ ഫെർണാണ്ടസ് 25-ലിസാൻഡ്രോ മാർട്ടിനെസ് 26-നഹുവൽ മൊലിന