ലിയോ മെസ്സിയെപ്പോലുള്ള സമ്പൂർണ്ണ ഇതിഹാസം അവർക്ക് നായകനായുണ്ട് ,ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളിലൊന്നാണ് അർജന്റീനയെന്നും ലെവെൻഡോസ്‌കി| Qatar 2022

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് 2022-ന് ഒരു മാസത്തിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. നിരവധി ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ് ആവുന്ന ഒരു ഇവന്റിൽ ഏത് രാജ്യമാണ് കൊതിപ്പിക്കുന്ന ട്രോഫി ഉയർത്താൻ കൂടുതൽ സാധ്യതയുള്ളതെന്ന് ഫുട്ബോൾ പ്രേമികൾ ചർച്ച ചെയ്യാൻ തുടങ്ങി. മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോകകപ്പിൽ ലയണൽ മെസ്സിയുടെ അർജന്റീനക്കാന് കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്നതെന്ന് പോളണ്ട് സൂപ്പർ താരവും ബാഴ്‌സലോണ സ്‌ട്രൈക്കറുമായ റോബർട്ട് ലെവൻഡോസ്‌കി അഭിപ്രായപ്പെട്ടു.

ഖത്തർ ലോകകപ്പ് 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് നടക്കുക.അർജന്റീന, മെക്സിക്കോ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയുടെ ഭാഗമാണ് പോളണ്ട്.നവംബർ 30-ന് നടക്കുന്ന മത്സരത്തിൽ മെസ്സിയും ലെവെൻഡോസ്‌കിയും നേർക്ക് നേർ ഏറ്റുമുട്ടും. അര്ജന്റീന കിരീടം നേടുന്നവരിൽ പ്രിയപ്പെട്ടവർ ആയതിനാൽ അവർക്കെതിരെ പോളണ്ടിന്റെ പോരാട്ടം വലിയ പരീക്ഷണമായിരിക്കുമെന്ന് ബാഴ്‌സലോണ താരം അഭിപ്രായപ്പെട്ടു.

“അർജന്റീനയുടെ കാര്യം പറയുമ്പോൾ കൂടുതലൊന്നും പറയാനില്ല. അവർ ഒരു വലിയ ടീമാണ്, എന്റെ അഭിപ്രായത്തിൽ ടൂർണമെന്റ് വിജയിക്കാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ് അവർ. ലിയോ മെസ്സിയെപ്പോലെ ഒരു സമ്പൂർണ്ണ ഇതിഹാസം അവരെ മുന്നിൽ നിന്നും നയിക്കുമ്പോൾ അവർ കിരീടം നേടും എന്ന കാര്യത്തിൽ സംശയമില്ല.ഞങ്ങളുടെ ഏറ്റവും കഠിനമായ മത്സരം അവർക്കെതിരെ ആയിരിക്കും “FIFA.com-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ലെവൻഡോവ്‌സ്‌കി പറഞ്ഞു.

ലോകകപ്പ് യോഗ്യത മത്സരത്തിൽ 34 കാരനായ സ്‌ട്രൈക്കർ ഒമ്പത് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടി പോളണ്ടിനെ ഖത്തറിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.”യോഗ്യതയിൽ വളരെയധികം ഗോളുകൾ നേടിയതിൽ ഞാൻ തീർച്ചയായും സന്തുഷ്ടനാണ്, പ്രത്യേകിച്ചും ഞങ്ങൾ ലോകകപ്പിൽ എത്തിയത്തിൽ .എന്റെ ഓരോ ഗോളിനും എന്റെ ടീമിനെ സഹായിക്കാൻ കഴിയുമെന്ന് എനിക്കറിയാം.അതിനാൽ ഇത്രയും ശ്രദ്ധേയമായ ഗോളുകൾ നേടിയതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്” ലെവെൻഡോസ്‌കി കൂട്ടിച്ചേർത്തു.

Rate this post
ArgentinaFIFA world cupLewendowskiLionel MessiQatar2022