കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരത്തിൽ വിജയം നേടാൻ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡ് ഷെരിഫിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനസ് സെന്റർ ബാക്ക് പൊസിഷനിൽ ഉണ്ടായിരുന്നു. യുണൈറ്റഡ് ക്ലീൻ ഷീറ്റ് നേടിയതിൽ ലിസാൻഡ്രോക്കും വലിയ പങ്കുണ്ടായിരുന്നു.
മാത്രമല്ല മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ അർജന്റീനയുടെ പേര് മുഴക്കിക്കൊണ്ട് ചാന്റ് ചെയ്തിരുന്നു.ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ലിസാൻഡ്രോയോടുള്ള സ്നേഹപ്രകടനമായിരുന്നു യുണൈറ്റഡ് ആരാധകരുടെ അർജന്റീന..അർജന്റീന..ചാന്റ്. ആരാധകരുടെ സ്നേഹപ്രകടനത്തിൽ ലിസാൻഡ്രോ വളരെയധികം സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചിട്ടുണ്ട്.
‘ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഈ സ്നേഹപ്രകടനത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.മാത്രമല്ല ചെറിയ രൂപത്തിൽ ഞാൻ സർപ്രൈസ് ആവുകയും ചെയ്തു.എന്നാൽ എനിക്ക് വളരെയധികം അഭിമാനം തോന്നി. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിൽ എത്തുകയും അവിടുത്തെ ആരാധകർ അർജന്റീന.. അർജന്റീന എന്ന് എനിക്ക് വേണ്ടി ചാന്റ് ചെയ്യുന്നതും വളരെയധികം അമേസിങ് ആയിട്ടുള്ള കാര്യമാണ്.അവരുടെ ഈ പിന്തുണക്ക് ഞാൻ നന്ദി പറയുന്നു ‘ ഇതാണ് ലിസാൻഡ്രോ മാർട്ടിനെസ് പറഞ്ഞിട്ടുള്ളത്.
🇦🇷 Lisandro Martínez agradeció todo el cariño de los fans de Manchester United.#MUFC #UEL
— Manchester United (@ManUtd_Es) September 15, 2022
തുടക്കത്തിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഈ അർജന്റീനക്കാരനായ താരം പിന്നീട് മികച്ച പ്രകടനം നടത്തിക്കൊണ്ട് വിമർശകരെ കൊണ്ട് തന്നെ കൈയടിപ്പിക്കുകയായിരുന്നു. ഇപ്പോൾ യുണൈറ്റഡിന്റെ സെന്റർ ബാക്ക് പൊസിഷനിലെ സ്ഥിര സാന്നിധ്യമാണ് ഈ അർജന്റൈൻ താരം. പ്രീമിയർ ലീഗിൽ ലിവർപൂൾ,സൗതാപ്റ്റൺ,ലെസ്റ്റർ,ആഴ്സണൽ എന്നീ മത്സരങ്ങളിൽ യുണൈറ്റഡ് വിജയിച്ചപ്പോൾ പ്രതിരോധനിരയിൽ ലിസാൻഡ്രോ ഉണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ പ്രിയപ്പെട്ടതാരമായി മാറാൻ ലിസാൻഡ്രോക്ക് സാധിച്ചിട്ടുണ്ട്.
Martinez was loving the 'Argentina, Argentina' chants from the United fans 🤩 #mufc https://t.co/ziZRe1YZED
— Man United News (@ManUtdMEN) September 15, 2022
അർജന്റീന ഈ മാസത്തിൽ കളിക്കുന്ന ഫ്രണ്ട്ലി മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം നേടാനും ലിസാൻഡ്രോക്ക് കഴിഞ്ഞിട്ടുണ്ട്. താരം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരുന്ന ഖത്തർ വേൾഡ് കപ്പിലും താരത്തിന്റെ പ്രകടനം അർജന്റീനക്ക് നിർണായകമായേക്കും.