U17 ലോകകപ്പിന്റെ രണ്ടാം മത്സരത്തിൽ തകർപ്പൻ ജയവുമായി അർജന്റീന . ഇന്നലെ നടന്ന മത്സരത്തിൽ ഏഷ്യ ശക്തികളായ ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. അദ്ധ്യ മത്സരത്തിൽ സെനഗലിനോട് അപ്രതീക്ഷിത തോൽവി അര്ജന്റീന ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ക്ലോഡിയോ എച്ചെവേരി നേടിയ ഗോളിൽ അര്ജന്റീന മുന്നിലെത്തി.
എട്ടാം മിനുട്ടിൽ വാലന്റീനോ അക്യുനയുടെ ഗോളിൽ അര്ജന്റീന ലീഡ് ഇരട്ടിയാക്കി.ആദ്യ പകുതി അവസാനിക്കുന്നതിന് ലീഡുയർത്താൻ അർജന്റീനക്ക് അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.ആദ്യ പകുതി 2-0ന് അവസാനിച്ചപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ജപ്പാൻ സ്കോർ ചെയ്തു.റെന്റോ തക്കോക്കയാണ് ജപ്പാന്റെ സമനില ഗോൾ നേടിയത്.ജപ്പാൻ കളിയുടെ അവസാനം സ്കോർ ചെയ്ത് 2-2 ആക്കിയെങ്കിലും ഗോൾകീപ്പറെ ഫൗൾ ചെയ്തത് കാരണം അത് അനുവദിച്ചില്ല.
ഇഞ്ചുറി ടൈമിൽ അഗസ്റ്റിൻ റുബർട്ടോ അര്ജന്റീന മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു.സെനഗലിനെതിരായ ആദ്യ മത്സരത്തിൽ അർജന്റീനയുടെ ഏക ഗോൾ നേടിയതും അഗസ്റ്റിൻ റുബർട്ടോയാണ്.അർജന്റീന മൂന്ന് പോയിന്റും നേടി ഗ്രൂപ്പിൽ രണ്ടാമതുമാണ്, ആറ് പോയിന്റുമായി സെനഗൽ ഒന്നാമതും മൂന്ന് പോയിന്റുമായി ജപ്പാൻ മൂന്നാമതും പൂജ്യം പോയിന്റുമായി പോളണ്ട് ഗ്രൂപ്പിൽ അവസാന സ്ഥാനത്തുമാണ്. വെള്ളിയാഴ്ച അർജന്റീന പോളണ്ടിനെ നേരിടും.
¡Liquidó la historia! ⚽️
— AFA Play (@afa_play) November 14, 2023
Agustín Ruberto sentenció el triunfo del #Sub17 ante Japón en la segunda fecha del grupo D ✅#AFAPlaydeSelección 🇦🇷 #SomosAFAPlay 👌 pic.twitter.com/sshxXTOXoI
മറ്റൊരു മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത 9 ഗോളുകൾക്ക് ന്യൂ കാലിഡോണിയയെ പരാജയപ്പെടുത്തി.ജക്കാർത്ത ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മത്സരത്തിൽ ബ്രസീലിനായി ഫ്ലുമിനെൻസ് ഫോർവേഡ് കൗവ ഏലിയാസ് ഹാട്രിക് നേടി.വാസ്കോ ഡ ഗാമ ഫോർവേഡ് റയാൻ രണ്ടുതവണ വലകുലുക്കി, എസ്റ്റെവോ വില്ലിയൻ, ലൂയി, വിറ്റർ റെയ്സ്, ജോവോ സൗസ എന്നിവരും സ്കോർഷീറ്റിൽ എത്തി.
Keeping the New Caledonia goalkeeper busy!
— Match of the Day (@BBCMOTD) November 14, 2023
Brazil had 81 shots in their Under 17 World Cup group game against New Caledonia, 23 of which were on target.
The most shots ever recorded in a Premier League game is 44. pic.twitter.com/8CyuMJo1PD
ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 10 ഗോളിന്റെ പരാജയമാണ് ന്യൂ കാലിഡോണിയ ഏറ്റുവാങ്ങിയത്. മത്സരത്തിൽ 81 ഷോട്ടുകൾ ബ്രസീലിന്റെ ഭാഗത്ത് നിന്നും ഉണ്ടായി.U-17 ലോകകപ്പ് മത്സരത്തിലെ ഏറ്റവും കൂടുതൽ ഷോട്ടുകൾ 42 ആയിരുന്നു, 2013-ൽ ന്യൂസിലൻഡിനെതിരെ കോട്ട് ഡി ഐവറി നേടിയത്. ആദ്യ മത്സരത്തിൽ ഇറാനോട് പരാജയപ്പെട്ട ബ്രസീലിന്റെ തകർപ്പൻ തിരിച്ചുവരവാണ് മത്സരത്തിൽ കാണാൻ കഴിഞ്ഞത്.ബ്രസീലിന്റെ അടുത്ത മത്സരം ഇംഗ്ലണ്ടിനെതിരെയാണ്.