Argentina : ” ലയണൽ മെസ്സിയുടെ തോളിലേറി തോൽവി എന്താണന്നറിയാതെ അർജന്റീന കുതിക്കുന്നു “

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്റീനയുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി, എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ഈ വിജയത്തോടെ അര്ജന്റീന ഇപ്പോൾ 30 മത്സരങ്ങളിൽ തോൽവിയറിയാതെ നിൽക്കുന്നു.

മത്സരത്തിന്റെ തുടകക്ക് മുതൽ അർജന്റീനയുടെ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്.ലയണൽ മെസ്സി നൽകിയ ത്രൂ ബോളിൽ നിന്നും ജോക്വിൻ കൊറിയയ്ക്ക് സ്കോർ 1 -0 ആക്കാൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.മെസ്സി ഒരിക്കൽക്കൂടി ഒരു മികച്ച പാസ്സ് കളിച്ചപ്പോൾ കൊറിയയ്ക്ക് ഗോളടിക്കാൻ മറ്റൊരു അവസരം ലഭിച്ചു. എന്നാൽ, കോറിയയ്ക്ക് പന്ത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.ആദ്യ പകുതിയുടെ തുടക്കത്തിൽ രണ്ടു ഗോൾവസരങ്ങളാണ് മെസ്സി അര്ജന്റീനക്കായി ഒരുക്കിക്കൊടുത്തത്.

35 ആം മിനുറ്റിൽ അര്ജന്റീന മത്സരത്തിൽ ആദ്യ ഗോൾ നേടി.റോഡ്രിഗോ ഡി പോളിന്റെ മികച്ച പാസിൽ നിക്കോളാസ് ഗോൺസാലസ് നേടിയ ഗോളാണ് അർജന്റീനയെ 1-0ന് മുന്നിലെത്തിച്ചത്.അവിശ്വസനീയമായ ഡ്രിബിളുകളും കൃത്യമായ പാസുകളും കൊണ്ട് ലയണൽ മെസ്സി എന്നത്തേയും പോലെ കളിക്കളത്തിൽ നിറഞ്ഞു നിന്നു . ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് ജോസഫ് മാർട്ടിനെസിനു വെനിസ്വേലയെ ഒപ്പമെത്തിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

രണ്ടാം പകുതിയിൽ ജോക്വിൻ കൊറിയയ്ക്ക് മറ്റൊരു ഗോൾ നഷ്ടമായി. ലയണൽ മെസ്സിയും കൊറിയയും നൽകിയ ഒരു മികച്ച പാസ് പന്ത് നിയന്ത്രിക്കുകയും ഡ്രിബിൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പന്ത് നഷ്ടമായി. 53 ആം മിനുട്ടിൽ ലയണൽ മെസ്സി എടുത്ത ഫ്രീകിക്ക് ഗോൾ കീപ്പർ കൈപ്പിടിയിൽ ഒതുക്കി. 54 ആം മിനുട്ടിൽ വെനസ്വേലൻ താരം ജോസെഫ് മാർട്ടിനെസ് ബുള്ളറ്റ് ഹെഡർ ലക്ഷ്യം കാണാതെ പോയി. 61 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും ഡി പോൽ കൊടുത്ത പാസ് അലക്സിസ് മാക് അലിസ്റ്റർ പുറത്തേക്ക് അടിച്ചു കളഞ്ഞു സുവർണാവസരം തുളച്ചു കളഞ്ഞു.

79 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ എയ്ഞ്ചൽ ഡി മരിയ റോഡ്രിഗോ ഡി പോൾ നൽകിയ പാസ് പെനാൽറ്റി ഏരിയയ്ക്കുള്ളിൽ നിന്നും നേടിയ മനോഹരമായ ഗോളിലൂടെ അർജന്റീനയുടെ ലീഡുയർത്തി.ഒരു ഡിഫൻഡറിന് ചുറ്റും ഡ്രിബിൾ ചെയ്യുകയും ഗോൾകീപ്പറെ ചിപ്പ് ചെയ്യുകയും ചെയ്തുകൊണ്ട് അദ്ദേഹം സ്കോർ ചെയ്തത്. മൂന്നു മിനുട്ടിനു ശേഷം ഡി മരിയയുടെ ഒരു താഴ്ന്ന ക്രോസ് നെഞ്ചിൽ എടുത്ത മെസ്സി അനായാസം വലയിലാക്കി സ്കോർ 3 -0 ആക്കി ഉയർത്തി.അർജന്റീനയ്‌ക്കുള്ള ഈ വിജയം ഒന്നാം സ്ഥാനത്തുള്ള ബ്രസീലുമായുള്ള വിടവ് നാല് പോയിന്റായി കുറയ്ക്കുകയും വെനസ്വേലയ്‌ക്കെതിരെ എക്കാലത്തെയും H2H-ൽ 21-ാം വിജയം നേടാനുംസാധിച്ചു .