ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ ലോക റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യ 104-ാം സ്ഥാനത്തേക്ക് ഉയർന്നു, ഏഷ്യൻ കപ്പ് യോഗ്യതാ കാമ്പെയ്നിലെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ഗുണമായത്.ഈ മാസം ആദ്യം നടന്ന ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ കോസ്റ്റാറിക്കയോട് 0-1 ന് തോറ്റതിന് ശേഷം 2022 ലെ ഫിഫ ലോകകപ്പ് സ്ഥാനം നഷ്ടമായ ന്യൂസിലൻഡിന് (103) താഴെയാണ് ബ്ലൂ ടൈഗേഴ്സിന്റെ സ്ഥാനം.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അംഗങ്ങൾക്കിടയിൽ ഇന്ത്യയുടെ റാങ്കിംഗ് ഇപ്പോഴും 19-ാം സ്ഥാനത്താണ്. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ ഏറ്റവും മികച്ച ഏഷ്യൻ കപ്പ് യോഗ്യതാ കാമ്പെയ്നിലൂടെ ഈ മാസം ആദ്യം കളിച്ച മൂന്ന് ലീഗ് മത്സരങ്ങളും വിജയിച്ച് 2023 ൽ നടക്കുന്ന 24 ടീമുകളുടെ ഫൈനലിൽ ഇടം നേടുകയും ചെയ്തു.മൊത്തത്തിലുള്ള ലോക റാങ്കിംഗിൽ, എഎഫ്സി രാജ്യങ്ങളിൽ ഇറാൻ ഒന്നാം സ്ഥാനം നിലനിർത്തി (23).
മാസങ്ങൾക്ക് മുൻപ് ബെൽജിയത്തിന്റെ ആധിപത്യം അവസാനിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ബ്രസീൽ അത് നിലനിർത്തി. ഫ്രാൻസ് നാലാം സ്ഥാനത്തേക്ക് വീണു, ആ ഒഴിവിൽ അര്ജന്റീന മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, നെതർലാൻഡ്സ്, പോർച്ചുഗൽ, ഡെന്മാർക്ക് എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയത്. 1838 പോയിന്റുമായാണ് ബ്രസീൽ ഫിഫ റാങ്കിംഗിൽ ഒന്നാംസ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തിന് 1822 പോയിന്റുണ്ട്. അർജന്റീനയ്ക്ക് 1770 പോയിന്റും ഫ്രാൻസിന് 1765 പോയിന്റുമുള്ളത്.ഫിഫയുടെ അടുത്ത ലോക റാങ്കിംഗ് ഓഗസ്റ്റ് 25ന് പുറത്തുവരും.
South American vibes at the top of the #FIFARanking 🇧🇷🇦🇷
— FIFA World Cup (@FIFAWorldCup) June 23, 2022
Brazil and Argentina both in the top three for the first time in almost five years! pic.twitter.com/N7BlxODTMi
ഏപ്രിൽ ഏഴ് മുതൽ ജൂൺ പതിനാല് വരെ നടന്ന 300 മത്സരങ്ങളുടെ ഫലം ഉൾപ്പെടുത്തിയാണ് ഫിഫ റാങ്കിംഗ് പുതുക്കിയത്. ജൂണിലെ ഇന്റർനാഷണൽ ബ്രേക്കിൽ ലാ അര്ജന്റീന മികച്ച പ്രകടനമാണ് നടത്തിയത് .ഈ മാസം കളിച്ച രണ്ട് മത്സരങ്ങളിൽ അവർ എട്ട് ഗോളുകൾ നേടുകയും ബാക്ക്-ടു-ബാക്ക് ക്ലീൻ ഷീറ്റ് നിലനിർത്തുകയും ചെയ്തു.ലയണൽ മെസ്സിയുടെയും കൂട്ടരുടെയും മികച്ച വിജയങ്ങൾക്ക് നന്ദി, ഫിഫ ഈ മാസം പ്രസിദ്ധീകരിക്കുന്ന റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്താൻ മതിയായ പോയിന്റുകൾ നേടിക്കൊടുത്തു.
Argentina FIFA ranking when Lionel Scaloni took charge vs now 🆙
— BD Albiceleste 🇧🇩💙🇦🇷 (@bd_albiceleste) June 23, 2022
Thank you, LIONEL 💝 pic.twitter.com/yuCdEbAbQw
ജൂണിലെ ഇന്റർനാഷണൽ ഇടവേളയിൽ ഫ്രാൻസ് യുവേഫ നേഷൻസ് ലീഗിൽ നാല് മത്സരങ്ങൾ കളിചെങ്കിലും ഒരു വിജയം പോലും നേടാൻ സാധിച്ചില്ല.ഇതോടെ മൂന്നാം സ്ഥാനം ലെസ് ബ്ലൂസ് അർജന്റീനയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നു.ലയണൽ സ്കലോനിയുടെ അര്ജന്റീന അന്താരാഷ്ട്ര ഇടവേളയിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. യൂറോ 2020 ജേതാക്കളായ ഇറ്റലിക്കെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലാ ഫിനാലിസിമയായിരുന്നു ആദ്യത്തേത്. കോപ്പ അമേരിക്ക 2021 ജേതാക്കൾ ഇറ്റലിയെ 3-0 ന് തോൽപ്പിച്ചപ്പോൾ ലയണൽ മെസ്സി രണ്ട് അസിസ്റ്റുകൾ നേടി.മൂന്ന് ദിവസത്തിന് ശേഷം എസ്തോണിയക്കെതിരായ സൗഹൃദ മത്സരത്തിൽ പിഎസ്ജി താരം 5-0 വിജയത്തിൽ അഞ്ച് ഗോളുകളും നേടി.
ആദ്യ പത്തിൽ നെതർലൻഡ്സ് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. സ്പെയിൻ ആറാം സ്ഥാനത്താണെങ്കിൽ, മെക്സിക്കോയ്ക്ക് പകരം ഡെന്മാർക്ക് പത്താം സ്ഥാനത്തെത്തി. ഇറ്റലി (ഏഴാം സ്ഥാനം), പോർച്ചുഗൽ (9) എന്നിവർ ഓരോ സ്ഥാനങ്ങൾ വീതം താഴേക്ക് പോയി. മെക്സിക്കോ ഇപ്പോൾ 12-ാം സ്ഥാനത്താണ്.കസാക്കിസ്ഥാൻ 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 114-ാം സ്ഥാനത്തെത്തി.ക്യൂബ പത്ത് സ്ഥാനങ്ങൾ ഉയർന്ന് 167-ാം സ്ഥാനത്തും മലേഷ്യ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 147-ാം സ്ഥാനത്തും എത്തി. കൊസോവോയും കൊമോറോസും എക്കാലത്തെയും ഉയർന്ന റാങ്കിംഗിൽ യഥാക്രമം 106, 126 സ്ഥാനങ്ങളിൽ എത്തി.
South American vibes at the top of the #FIFARanking 🇧🇷🇦🇷
— FIFA World Cup (@FIFAWorldCup) June 23, 2022
Brazil and Argentina both in the top three for the first time in almost five years! pic.twitter.com/N7BlxODTMi
1992 ഡിസംബറിൽ ഫിഫ റാങ്കിംഗ് ആദ്യമായി പ്രസിദ്ധീകരിച്ചു, റാങ്കിംഗ് രീതി അതിന്റെ തുടക്കം മുതൽ ഒന്നിലധികം മാറ്റങ്ങൾക്ക് വിധേയമായി. കഴിഞ്ഞ 30 വർഷത്തിനിടയിൽ ബ്രസീൽ, ജർമ്മനി, അർജന്റീന, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ബെൽജിയം, നെതർലൻഡ്സ് എന്നീ എട്ട് ടീമുകൾ മാത്രമാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം റാങ്കിലുള്ള ടീമെന്ന നിലയിൽ ഏറ്റവും കൂടുതൽ കാലം നിന്നത് ബ്രസീലാണ്.