അർജന്റീനയുടെ ഫ്രണ്ട്‌ലി മത്സരത്തിനു പോലും വൻ ഡിമാന്റ്, റെക്കോർഡിട്ടു, ആവശ്യക്കാർ കൂടുതൽ ബ്രസീലിൽ നിന്നും ഫ്രാൻസിൽ നിന്നും

ലോക ചാമ്പ്യന്മാരായ അർജന്റീന ഇനി കളിക്കളത്തിലേക്ക് ഇറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് അവരുടെ ആരാധകരുള്ളത്.അർജന്റീന അവസാനമായി കളിച്ച മത്സരം ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരമാണ്.ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.ആ സന്തോഷം അതിന്റെ പാരമ്യതയിൽ നിൽക്കുമ്പോൾ താരങ്ങളെ ഒരിക്കൽ കൂടി അർജന്റീന ജേഴ്സിയിൽ കാണുന്നത് ആവേശം പകരും.

ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി അധികം നാളുകൾ ഒന്നുമില്ല.മാർച്ച് മാസത്തിൽ തന്നെ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്.മാർച്ച് 23 ആം തീയതി നടക്കുന്ന മത്സരത്തിൽ പനാമയും മാർച്ച് 28 ആം തീയതി നടക്കുന്ന മത്സരത്തിൽ കുറകാവോയുമാണ് അർജന്റീനയുടെ എതിരാളികൾ.സ്വന്തം ആരാധകർക്ക് മുന്നിൽ വേൾഡ് കപ്പ് പ്രദർശിപ്പിച്ചുകൊണ്ട് ആഘോഷിക്കുക എന്ന ലക്ഷ്യവും ഈ മത്സരങ്ങൾക്കുണ്ട്.

അർജന്റീനയിലെ മോനുമെന്റൽ സ്റ്റേഡിയത്തിൽ വെച്ചാണ് പനാമക്കെതിരെയുള്ള ഫ്രണ്ട് മത്സരം നടക്കുക.എന്നാൽ ഈ മത്സരം കവർ ചെയ്യാൻ വേണ്ടിയുള്ള അപേക്ഷകളുടെ കാര്യത്തിൽ പുതിയ റെക്കോർഡ് തുറന്നിട്ടുണ്ട്.131537 അക്രഡിറ്റേഷൻസിന്റെ അപേക്ഷകളാണ് ഈ മത്സരം കവർ ചെയ്യാൻ വേണ്ടി ലഭിച്ചിട്ടുള്ളത്. ആദ്യമായി കൊണ്ടാണ് ഇത്രയും വലിയ അപേക്ഷകൾ ഒരു സൗഹൃദ മത്സരത്തിനു വേണ്ടി മാത്രമായി ലഭിക്കുന്നത്.

മാത്രമല്ല ഈ മത്സരം കവർ ചെയ്യാൻ ഏറ്റവും കൂടുതൽ അപേക്ഷകൾ വന്നിരിക്കുന്നത് ബ്രസീൽ,ഫ്രാൻസ്,ഉറുഗ്വ എന്നിവിടങ്ങളിൽ നിന്നാണ്.അതായത് സ്വന്തം നാടിനു പുറമേ എതിർ നാടുകളിൽ നിന്ന് പോലും അർജന്റീനയുടെ മത്സരം കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.അതുകൊണ്ടുതന്നെയാണ് ഈ മത്സരം കവർ ചെയ്യാൻ ഇത്രയധികം ഡിമാൻഡ് വന്നിട്ടുള്ളത്.മാത്രമല്ല മത്സരത്തിന്റെ ടിക്കറ്റിനും ഇതിന് സമാനമായ ഡിമാൻഡ് രേഖപ്പെടുത്തിയിട്ടുണ്ട്.ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ട് പോലുമില്ല എന്നുള്ളത് ചേർത്തു വായിക്കണം.

ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള അർജന്റീന ആരാധകരും ലയണൽ മെസ്സി ആരാധകരും ഈ മത്സരത്തിനു വേണ്ടി കാത്തിരിപ്പിലാണ്.മാത്രമല്ല വലിയ ആഘോഷ പരിപാടികൾ ആണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്നത്. നിരവധി സെലിബ്രിറ്റികൾ ഈ മത്സരത്തിൽ പങ്കെടുക്കും.കരിമരുന്ന് പ്രയോഗവും സംഗീത നിശയുമൊക്കെ ഈ മത്സരത്തിന്റെ ഭാഗമായി കൊണ്ടുണ്ടാവും.

5/5 - (1 vote)