‘പെനാൽറ്റി നഷ്‌ടമായതിൽ ദേഷ്യമുണ്ട്, പക്ഷേ എന്റെ തെറ്റിന് ശേഷം അർജന്റീന കൂടുതൽ ശക്തമായി’:ലയണൽ മെസ്സി |Qatar 2022 |Lionel Messi

ഇന്നലെ ഗ്രൂപ്പ് സിയിലെ നിർണായക മൽസരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി അര്ജന്റീന പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. രണ്ടാം പകുതിയിൽ അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവർ നേടിയ ഗോളുകളിൽ ആയിരുന്നു അര്ജന്റീന വിജയം നേടിയത്.

ആദ്യ പകുതിയിൽ ലയണൽ മെസ്സി പെനൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.974 സ്റ്റേഡിയത്തിൽ പോളണ്ടിനെതിരെ ലീഡ് നേടാനുള്ള സുവർണാവസരം പാഴാക്കിയെങ്കിലും രണ്ടാം പകുതിയിൽ അര്ജന്റീന തിരിച്ചു വരുകയും ശക്തമായ പ്രകടനം നടത്തുകയും വിജയം നേടുകയും ചെയ്തു.“പെനാൽറ്റി നഷ്ടമായതിൽ എനിക്ക് ദേഷ്യമുണ്ട്, പക്ഷേ എന്റെ തെറ്റിന് ശേഷം ടീം കൂടുതൽ ശക്തമായി. ആദ്യ ഗോൾ വന്നുകഴിഞ്ഞാൽ അത് കളിയെ മാറ്റിമറിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. മെക്‌സിക്കോക്കെതിരെ നേടിയ വിജയം ഞങ്ങൾക്ക് വളരെയധികം സമാധാനം നൽകി. ഞങ്ങൾക്ക് വിജയം നേടണമെന്ന് ഉറപ്പിച്ചു തന്നെയാണ് ഇന്ന് കളിക്കളത്തിലേക്ക് വന്നത് ” മത്സര ശേഷം ലയണൽ മെസ്സി പറഞ്ഞു.

“ഓസ്‌ട്രേലിയക്കെതിരായ മത്സരം വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും, ആരും ആരെ വേണമെങ്കിലും തോൽപ്പിക്കാൻ. എല്ലാം വളരെ തുല്യമാണ്. ഞങ്ങൾ എല്ലായിപ്പോഴും ചെയ്യുന്നതു പോലെ ഏറ്റവും മികച്ച രീതിയിൽ മത്സരത്തിനായി തയ്യാറെടുക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്.” മെസി മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയ്‌ക്കെതിരെ 2-1 ന് പരാജയപ്പെട്ട അര്ജന്റീന അടുത്ത രണ്ടു മത്സരങ്ങളിൽ തകർപ്പൻ ജയം നേടിയാണ് പ്രീ ക്വാർട്ടറിൽ സ്ഥാനം പിടിച്ചത്.ഗ്രൂപ്പിൽ ഒന്നാമതെത്തിയ അർജന്റീന ഇനി ഡിസംബർ നാലിന് 16-ാം റൗണ്ടിൽ ഓസ്‌ട്രേലിയയെ നേരിടും.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം വളരെ ദുഷ്‌കരമായിരിക്കുമെന്ന് മെസ്സി പറഞ്ഞു. ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയും, എല്ലാം തുല്യമാണ്. നമ്മൾ എല്ലായ്പ്പോഴും ചെയ്യുന്നതുപോലെ ഗെയിമിനായി തയ്യാറെടുക്കണം. നമ്മൾ ശാന്തരായിരിക്കുകയും മത്സരത്തിനനുസരിച്ച് അത് സ്വീകരിക്കുകയും വേണം. ഇപ്പോൾ, മറ്റൊരു ലോകകപ്പ് ആരംഭിക്കുന്നു, ഞങ്ങൾ ഇന്ന് ചെയ്തത് നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മെസ്സി പറഞ്ഞു.

Rate this post
ArgentinaFIFA world cupQatar2022