അർജന്റീന പരിശീലകൻ ലയണൽ സ്‌കലോനി റൊസാരിയോയിൽ ലയണൽ മെസ്സിയുമായി കൂടിക്കാഴ്ച നടത്തുംc |Lionel Messi

വരാനിരിക്കുന്ന കോപ്പ അമേരിക്ക 2024 ന് മുന്നോടിയായി അർജന്റീന കോച്ച് ലയണൽ സ്‌കലോണി റൊസാരിയോയിൽ ലയണൽ മെസ്സിയുമായി കൂടിക്കാഴ്ച നടത്തും.കഴിഞ്ഞ വർഷം അർജന്റീനയുടെ പരിശീലകനെന്ന നിലയിൽ തന്റെ ഭാവിയെക്കുറിച്ച് സ്കലോനി സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച.സ്കലോനിയുടെ ഭാവിയെ ചുറ്റിപ്പറ്റി നിരവധി കിംവദന്തികൾ പുറത്ത് വന്നിരുന്നു.

ലിയോ പാരഡിസോയുടെ അഭിപ്രായത്തിൽ മെസ്സിയുമായുള്ള കൂടിക്കാഴ്ച ദേശീയ ടീമിന്റെ പരിശീലകനായി സ്കലോനിയെ തുടരുന്നത് സംബന്ധിച്ച ചർച്ചകളെ ചുറ്റിപ്പറ്റിയായിരിക്കാം.റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ ലയണൽ സ്കെലോണി തന്നിരുന്നു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച സ്കെലോണി അവർക്ക് കോപ്പ അമേരിക്കയും നേടികൊടുത്തിരുന്നു.

ബ്രസീലിനെതിരായ അർജന്റീനയുടെ വിജയത്തിന് ശേഷം സ്‌കലോനിയുടെ അനിശ്ചിതത്വങ്ങൾ ഉടലെടുത്തു, പോലീസും അർജന്റീന ആരാധകരും തമ്മിലുള്ള ഏറ്റുമുട്ടലിനു ശേഷമാണ് മത്സരം നടന്നത്. മത്സരത്തിനിടെ സ്‌കലോനിയുമായി ആലോചിക്കാതെ മെസ്സി തന്റെ ടീമംഗങ്ങളെ പിച്ചിന് പുറത്തേക്ക് നയിച്ചത് ടീം ക്യാപ്റ്റനും കോച്ചിംഗ് സ്റ്റാഫും തമ്മിൽ വാക്കേറ്റത്തിന് കാരണമായി. ഇതിനു പിന്നാലെ പരിശീലക സ്ഥാനം ഒഴിയും എന്ന സൂചനകൾ സ്കെലോണി നൽകുകയും ചെയ്തു.

2024 കോപ്പ അമേരിക്കയിൽ അർജന്റീന ടീമിനെ സ്കലോനി പരിശീലിപ്പിക്കും എന്നുറപ്പാണ്.കോച്ചിംഗ് സ്റ്റാഫ് ഇതിനകം തന്നെ ടൂർണമെന്റിനായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.മാർച്ചിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ് ലയണൽ സ്കെലോണിയും സംഘവും. കോപ്പ അമേരിക്കക്ക് ശേഷം സ്കെലോണി തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മെസ്സിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സ്കെലോണി തീരുമാനമെടുക്കും.

ലയണൽ സ്കെലോണിയുടെ നേതൃത്വത്തിൽ അർജന്റീന സമീപ വർഷങ്ങളിൽ വിജയം ആസ്വദിച്ചു, കോപ്പ അമേരിക്ക കിരീടം നേടുകയും 30 വർഷത്തിന് ശേഷം അവരുടെ ആദ്യ ലോകകപ്പ് ട്രോഫി നേടുകയും ചെയ്തു.2023 അവസാനിക്കുമ്പോള്‍ ഫിഫ റാങ്കിംഗിലും ഒന്നാം സ്ഥാനക്കാര്‍ അര്‍ജന്റീന തന്നെയാണ്.ആതിഥേയരായ സൗദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് ശേഷം ആൽബിസെലെസ്‌റ്റെ തോൽവിയറിയാതെ തുടരുന്നു. അടുത്തിടെ ഉറുഗ്വേയ്‌ക്കെതിരെ 2-0ന് തോൽക്കുന്നത് വരെ ഈ കുതിപ്പ് തുടർന്നു.

5/5 - (1 vote)