ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വേൾഡ് കപ്പിന്റെ ഭാഗമായി കൊണ്ട് അർജന്റീന ഒരു ഫ്രണ്ട്ലി മത്സരം കളിക്കുന്നുണ്ട്.UAE യാണ് അർജന്റീനയുടെ എതിരാളികൾ.ഇന്ന് രാത്രിയാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിന്റെ ഭാഗമായി കൊണ്ട് ഇന്നലെ ഒരു പത്ര സമ്മേളനം നടന്നിരുന്നു. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനി ഈ പത്രസമ്മേളനത്തിൽ ഒരുപാട് കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. പ്രത്യേകിച്ച് വരുന്ന ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് തന്നെയാണ് ഇദ്ദേഹം സംസാരിച്ചിട്ടുള്ളത്.
ഒരിക്കലും പ്രവചിക്കാൻ കഴിയാത്ത, ചിലപ്പോഴൊക്കെ നീതിരഹിതമായി പെരുമാറുന്ന ഒന്നാണ് ഫുട്ബോൾ എന്നാണ് സ്കലോനി പറഞ്ഞിട്ടുള്ളത്. ആളുകൾക്ക് വാഗ്ദാനം നൽകുന്നതിൽ കാര്യമില്ലെന്നും പക്ഷേ സർവ്വം മറന്ന് പോരാടുമെന്നുള്ള ഉറപ്പ് നൽകുന്നു എന്നുമാണ് സ്കലോനി പറഞ്ഞിട്ടുള്ളത്.
‘ ഇത് ഫുട്ബോളാണ്.ഒരിക്കലും പ്രവചിക്കാൻ കഴിയാത്ത കാര്യം. മാത്രമല്ല ചിലപ്പോഴൊക്കെ നീതിരഹിതമായി പെരുമാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നതിൽ യാതൊരുവിധ കാര്യവുമില്ല.പക്ഷേ എല്ലാ ആരാധകരോടും ലളിതമായി കൊണ്ട് എനിക്ക് ഒന്ന് പറയാൻ സാധിക്കും. വേൾഡ് കപ്പിൽ ഞങ്ങൾ സർവ്വം മറന്നുപോരാടും ‘ ഇതാണ് അർജന്റീന പരിശീലകൻ പറഞ്ഞത്.
🇦🇷 Lionel Scaloni on the World Cup: “This is football, it is unpredictable and sometimes unfair. It makes no sense to promise people anything. But i’m simply telling to all the fans that we are going to leave everything we have during this World Cup.” pic.twitter.com/aLuaq3IeEQ
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 15, 2022
നേരത്തെ ലയണൽ മെസ്സിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. നമ്മൾ സങ്കൽപ്പിക്കാത്ത കാര്യങ്ങൾ പോലും സംഭവിച്ചേക്കാം എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്.പക്ഷെ കിരീടത്തിന് വേണ്ടി പോരാടുമെന്നും മെസ്സി കൂട്ടിച്ചേർന്നിരുന്നു.