ലോക ചാമ്പ്യന്മാരായ അർജന്റീന ഇറ്റലിക്കെതിരെ കളിക്കും.

ലോക ചാമ്പ്യന്മാരായ അർജന്റീന 2024 മാർച്ചിൽ ഇറ്റലിക്കെതിരെ കളിക്കാൻ ഒരുങ്ങുന്നു. അമേരിക്കയിൽ വെച്ചാണ് ഈ സൗഹൃദ മത്സരം നടക്കാൻ പോകുന്നത്. യൂറോ-കോപ്പ അമേരിക്ക ടൂർണമെന്റ് ജൂൺ മാസത്തിൽ ആരംഭിക്കാനിരിക്കുകയാണ്.

കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീന, യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്കെതിരെ 2022 ജൂണിൽ നടന്ന ഫൈനലുകളുടെ ഫൈനൽ എന്ന ❛ഫൈനലിസിമ❜ മത്സരത്തിലായിരുന്നു ഇരു ടീമുകളും തമ്മിൽ അവസാനമായി ഏറ്റുമുട്ടിയത്. ഇരു ദേശീയ ടീമുകളും ഫൈനലിസിമയിൽ ഏറ്റുമുട്ടിയപ്പോൾ വിജയം അർജന്റീനക്കൊപ്പമായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് അർജന്റീന ഇറ്റലിയെ അന്ന് തകർത്തു കിരീടം ഉയർത്തിയത്.ലൗതാരോ മാർട്ടിനസ്, എയ്ഞ്ചൽ ഡി മരിയ, പോളോ ഡിബാല എന്നിവരായിരുന്നു അർജന്റീനക്ക് വേണ്ടി അന്ന് ഗോളുകൾ നേടിയത്.

കോപ്പ അമേരിക്കക്ക് മുൻപായി അർജന്റീനക്ക് സൗഹൃദ മത്സരങ്ങളിൽ വലിയൊരു ടീമിനെ വേണമെന്ന് സ്കലോനിയുടെ ആവശ്യമാണ് ഇതുപോലൊരു മത്സരം അമേരിക്കയിൽ സംഘടിപ്പിക്കാൻ ഇപ്പോൾ അവസരം ഒരുങ്ങുന്നത്. ഇറ്റലി കോച്ച് സ്പല്ലേറ്റിയും ശക്തരായ എതിരാളികൾക്കെതിരെ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. യൂറോകപ്പ് നിലനിർത്താൻ ഒരുങ്ങുന്ന ഇറ്റലിക്ക് ഗ്രൂപ്പ് മത്സരങ്ങളിൽ തന്നെ വലിയ എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്.ശക്തരായ സ്പെയിൻ, ക്രൊയേഷ്യ എന്നിവർ അടങ്ങിയ ഗ്രൂപ്പിലാണ് ഇറ്റലി. മറ്റൊരു ദേശീയ ടീം അൽബേനിയയാണ്.

ജൂലൈ മാസത്തിൽ അർജന്റീന ടീം കേരളത്തിൽ കളിക്കാൻ സമ്മതം മൂളിയിട്ടുണ്ടെന്ന് കേരള കായിക മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ടെന്ന് പുറത്തു വരേണ്ടിയിരിക്കുന്നു. കാരണം മറ്റൊന്നുമല്ല ജൂലൈ മാസത്തിലാണ് കോപ്പ അമേരിക്ക ടൂർണമെന്റ് അവസാനിക്കുന്നത്. മെസ്സിയടക്കമുള്ള താരങ്ങൾ അമേരിക്കയിലെ മത്സരങ്ങൾ ഒഴിവാക്കിയാണ് രാജ്യത്തിനോടൊപ്പം ചേരുക. അതുകൊണ്ടുതന്നെ മത്സര സാധ്യത വളരെ വിരളമാണ്.

5/5 - (1 vote)