ഫിഫ അവാർഡ്‌സിൽ അർജന്റീനയുടെ സർവാധിപത്യം |Argentina

2023ലെ ഫിഫ ദി ബെസ്റ്റ് അവാർഡ്‌സ് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം അർജന്റീന നായകനായ ലയണൽ മെസി സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതടക്കമുള്ള പ്രകടനമാണ് മെസിയെ അവാർഡിന് അർഹനാക്കിയത്. ലോകകപ്പ് ഫൈനൽ കളിച്ച ഫ്രാൻസ് ടീമിലെ താരമായ കിലിയൻ എംബാപ്പെ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ കരിം ബെൻസിമ മൂന്നാമതാണ്.

ഗോൾ കീപ്പറുടെ കാര്യത്തിലും അർജന്റീന തന്നെയാണ് മുന്നിലേക്ക് വന്നത്.തിബൌട് കോർട്ടുവയെ പിന്നിലാക്കിക്കൊണ്ട് എമിലിയാനോ മാർട്ടിനസ് ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പറായി മാറുകയായിരുന്നു. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ അത്യുജ്ജല പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയിരിക്കുന്നത്. മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണു മൂന്നാം സ്ഥാനം സ്വന്തമാക്കി. 2022 ഫിഫ ലോകകപ്പ് അർജന്റീനയെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് എമി മാർട്ടിനെസ്.ഫൈനലിലെ അവസാന നിമിഷ സേവും തുടർന്നുള്ള പെനാൽറ്റി ഷൂട്ടൗട്ടും ചരിത്രത്തിൽ ഇടംപിടിച്ച നിമിഷങ്ങളാണ്. വേൾഡ് കപ്പിൽ എമി മാർട്ടിനെസ് തന്നെ ഗോൾഡൻ ഗ്ലോവ് നേടി. ക്ലബ് ഫുട്ബോളിലെ ആസ്റ്റൺ വില്ലയുടെ താരമാണ് എമി മാർട്ടിനെസ്.

ഏറ്റവും മികച്ച പരിശീലകൻ ഉള്ള പുരസ്കാരം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയാണ് കരസ്ഥമാക്കിയിട്ടുള്ളത്. റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടിയെയാണ് സ്കലോണി പിന്നിലാക്കിയിട്ടുള്ളത്.2026 ജൂലൈ വരെ അർജന്റീനയുടെ മുഖ്യ പരിശീലകനായി തുടരാൻ ഉള്ള കരാർ ഒപ്പുവെച്ചതിനു പിന്നാലെയാണ് സ്കലോണിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്‌.ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്കലോനിയുടെ നേതൃത്വത്തിൽ അർജന്റീന 36 വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടിയിരുന്നു. ലോകകപ്പ് വിജയത്തിന് മുമ്പ്, സ്‌കലോനിയുടെ അർജന്റീന കോപ്പ അമേരിക്കയും ഫൈനൽസിമയും നേടിയിട്ടുണ്ട്.

ഈ മൂന്ന് പ്രധാനപ്പെട്ട പുരസ്കാരങ്ങളും അർജന്റീന സ്വന്തമാക്കിയതോടുകൂടി ഒരു ചരിത്രം തന്നെ പിറന്നിട്ടുണ്ട്.ഇത് ആദ്യമായി കൊണ്ടാണ് ഒരു രാജ്യം തന്നെ ഈ മൂന്നു പുരസ്കാരങ്ങളും സ്വന്തമാക്കുന്നത്.മികച്ച ആരാധകർക്ക് ഉള്ള പുരസ്കാരവും അർജന്റീന നേടി. അർജന്റീന ആരാധകർ ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളിലെ മികച്ച ഫാൻ പുരസ്കാരമാണ് സ്വന്തമാക്കിയത്.ഫിഫ ലോകകപ്പ് ക്യാമ്പയിനിൽ ഉടനീളം ടീമിനായി നൽകിയ പിന്തുണ ആണ് ഈ പുരസ്കാരത്തിന് അർഹരാക്കിയത്. ജപ്പാൻ ആരാധകരും സൗദി അറേബ്യ ഫാനും ആണ് അർജന്റീന ആരാധകർക്ക് പിറകിലായത്.

Rate this post
ArgentinaLionel Messi