‘ഞാൻ എപ്പോഴാണ് മെസ്സി വിരുദ്ധനാണെന്ന് പറഞ്ഞത്?’ -: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്ത അർജന്റീന ഫോർവേഡ് പറയുന്നു

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്ത അര്ജന്റീന വനിത താരത്തിനെതിരെ വലിയ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വനിത താരമായ യാമില റോഡ്രിഗസ് അവഹേളിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരാധർ രംഗത്തെത്തിയത്.

അന്തരിച്ച അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണയുടെയും മുഖവും യാമില കാലിൽ പച്ചകുത്തിയിട്ടുണ്ട്. അർജന്റീനയുടെ വനിത ലോകകപ്പ് ടീമിൽ അംഗമായ യാമില ആരാധകരോട് തന്നെ വിമർശിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. “ദയവായി ഇത് അവസാനിപ്പിക്കു ,എപ്പോഴാണ് ഞാൻ മെസ്സി വിരുദ്ധനാണെന്ന് പറഞ്ഞത്?ഞാൻ പറയാത്ത കാര്യങ്ങൾ പറയുന്നത് നിർത്തുക, കാരണം ഞാൻ ശരിക്കും ഒരു പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്.നമ്മുടെ രാജ്യത്തെ കളിക്കാരെ മാത്രം സ്നേഹിക്കാൻ നമ്മൾ എല്ലാവരും ബാധ്യസ്ഥരല്ല. ”റോഡ്രിഗസ് സോഷ്യൽ മീഡിയ ചാനലുകളിൽ പറഞ്ഞു.

“ദേശീയ ടീമിലെ നമ്മുടെ ക്യാപ്റ്റനാണ് മെസ്സി, എന്നാൽ എന്റെ പ്രചോദനവും ആരാധനയും CR7 ആണെന്ന് ഞാൻ പറയുന്നതുകൊണ്ട്, ഞാൻ മെസ്സിയെ വെറുക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല,” യാമില പറഞ്ഞു.2018 മുതൽ അർജന്റീന വനിതാ ദേശീയ ടീമിൽ അംഗമാണ് യാമില റോഡ്രിഗസ്. നിലവിൽ അർജന്റീന ക്ലബ് ബൊക്ക ജൂനിയേഴ്സിന് വേണ്ടിയാണ് യാമില റോഡ്രിഗസ് കളിക്കുന്നത്. സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ സാന്താ തെരേസ ക്ലബ് ഡിപോർട്ടീവോയിൽ കളിച്ചാണ് യാമില റോഡ്രിഗസ് വളർന്നത്.

ദേശീയ തലത്തിൽ അർജന്റീനയുടെ അണ്ടർ 20 വനിതാ ടീമിന് വേണ്ടിയും യാമില റോഡ്രിഗസ് കളിച്ചിട്ടുണ്ട്.2023 ലെ ഫിഫ വനിതാ ലോകകപ്പിൽ നിലവിൽ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുകയാണ് അർജന്റീന ഫോർവേഡ്.തോൽവിയോടെയാണ് അർജന്റീന ലോകകപ്പ് ആരംഭിച്ചത്, ആദ്യ മത്സരത്തിൽ ഇറ്റലിക്കെതിരെ 0-1 ന് പരാജയപ്പെടുകയും ചെയ്തു.ക്രിസ്റ്റ്യാന ഗിറെല്ലി 83-ാം മിനിറ്റിൽ ഇറ്റലിയുടെ വിജയഗോൾ നേടി.വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ അര്ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും.

Rate this post
Lionel Messi