ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ സൗദി അറേബ്യയാണ്. നാളെ വൈകിട്ടാണ് അർജന്റീനയും സൗദിയും തമ്മിൽ ഏറ്റുമുട്ടുക. ഗ്രൂപ്പ് സിയിലാണ് ഈ മത്സരം നടക്കുന്നത്.അർജന്റീനക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ലയണൽ മെസ്സി ഉണ്ടാവുമെന്ന് തന്നെയാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല ഡിഫൻസിലെ പ്രധാനപ്പെട്ടതാരമായ റൊമേറോ ഫിറ്റ്നസ് തിരിച്ചുപിടിച്ചതും അർജന്റീനക്ക് സന്തോഷം നൽകുന്ന കാര്യമാണ്. ഇപ്പോൾ പരിക്കിന്റെ ആശങ്കകളൊന്നും അർജന്റീനയെ അലട്ടുന്നില്ല എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ മത്സരത്തിൽ അർജന്റീനക്ക് വെല്ലുവിളി ഉയർത്തണമെങ്കിൽ സൗദി അറേബ്യ അവരുടെ മാക്സിമം പ്രകടനം പുറത്തെടുക്കേണ്ടി വരും. അതുതന്നെയാണ് സൗദിയുടെ താരമായ സലെഹ് അൽ ഷെഹ്രി ഇപ്പോൾ പറഞ്ഞിട്ടുള്ളത്. അർജന്റീനക്ക് മെസ്സിയുണ്ടെന്നും തങ്ങൾ പരമാവധി ചെയ്യാൻ ശ്രമിക്കുമെന്നുമാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.
El video que pusieron en la TV Pública de Lionel Messi con la Session de @DukiSSJ y @bizarrap. pic.twitter.com/q6E0VaGoIn
— Duki Te Amo (@Vaaasty) November 20, 2022
‘ ഈ ടൂർണമെന്റിലെ ഏറ്റവും വലിയ ടീമുകളിൽ ഒന്നാണ് അർജന്റീന.അവർക്ക് ലയണൽ മെസ്സിയുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി. പക്ഷേ ഈ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുവാൻ വേണ്ടി ഞങ്ങൾ സാധ്യമായത് എന്തും ചെയ്യും ‘ ഇതാണ് ഷെഹ്രി പറഞ്ഞിട്ടുള്ളത്.
صالح الشهري لاعب المنتخب السعودي🇸🇦 🗣:
— بلاد الفضة (@ARG4ARB) November 19, 2022
الأرجنتين هي واحدة من الفرق الكبرى في هذه البطولة ، لديهم ميسي ، وهو واحد من الأفضل ، وسنقوم بكل شيء ممكن للعب مباراة رائعة . pic.twitter.com/xThxOl0xvJ
അവസാനമായി കളിച്ച 36 മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയപ്പെടാതെയാണ് അർജന്റീന സൗദിയെ നേരിടാൻ ഒരുങ്ങുന്നത്. ഈ അപരാജിത കുതിപ്പ് മുന്നോട്ട് കൊണ്ടുപോവുക എന്നുള്ളത് തന്നെയായിരിക്കും മെസ്സിയുടെയും കൂട്ടരുടെയും ലക്ഷ്യം.