വിമർശകരുടെയും എതിരാളികളുടെയും കൈയ്യടി പോലും നേടിക്കൊണ്ടാണ് ഇപ്പോൾ അർജന്റീന കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരു തോൽവി പോലും അർജന്റീനക്ക് ഏൽക്കേണ്ടി വന്നിട്ടില്ല. 34 മത്സരങ്ങളിലാണ് അർജന്റീന ഒരു പരാജയം പോലും ഏറ്റുവാങ്ങാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഈ വരുന്ന വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ പലരും അർജന്റീനയെ ഉൾപ്പെടുത്തുന്നുണ്ട്. ആ കൂട്ടത്തിലേക്ക് പുതുതായി വന്നുചേർന്നിട്ടുള്ളത് ബ്രസീലിയൻ ഇതിഹാസമായ കക്കയാണ്. ബ്രസീലിനെ പോലെ തന്നെ ഇത്തവണത്തെ ഖത്തർ വേൾഡ് കപ്പ് നേടാൻ അർജന്റീനക്ക് വലിയ സാധ്യതകളുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഈ അർജന്റീന ടീമിനെ താൻ ഇഷ്ടപ്പെടുന്നുവെന്നും കക്ക അറിയിച്ചു.
‘ എനിക്ക് ശരിക്കും ഈ അർജന്റീന ടീമിനെ ഇഷ്ടമാണ്. അവർ ഇപ്പോൾ വളരെയധികം മെച്യൂരിറ്റി കൈവരിച്ചിട്ടുണ്ട്. മാത്രമല്ല അവർക്ക് വളരെ മികച്ച ഒരു പരിശീലകനും ഇപ്പോഴുണ്ട്. അതുകൊണ്ടുതന്നെ ചുരുക്കി പറയുകയാണെങ്കിൽ ബ്രസീലിനെ പോലെ തന്നെ ഇത്തവണത്തെ ഖത്തർ വേൾഡ് കപ്പ് നേടാൻ അർജന്റീനക്കും വലിയ സാധ്യതകൾ ഞാൻ കാണുന്നുണ്ട് ‘ ഇതാണ് 2007ലെ ബാലൺ ഡിയോർ ജേതാവ് കൂടിയായ കക്ക പറഞ്ഞിട്ടുള്ളത്.
Kaka sat to speak with MARCA in Berlin! https://t.co/tWqbpk4wwO
— MARCA in English (@MARCAinENGLISH) September 25, 2022
നിലവിൽ സൗഹൃദ മത്സരങ്ങൾ കളിച്ചുകൊണ്ടിരിക്കുകയാണ് അർജന്റീന ടീം. ആദ്യ മത്സരത്തിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. രണ്ട് ഗോളുകൾ നേടിയിട്ടുള്ള മെസ്സി മികവ് ആവർത്തിക്കുകയായിരുന്നു. ഇനി ജമൈക്കയാണ് അർജന്റീനയുടെ എതിരാളികൾ.
ഖത്തർ വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്.സൗദി അറേബ്യ,പോളണ്ട്,മെക്സിക്കോ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ. അർജന്റീന അനായാസം അടുത്ത റൗണ്ടിലേക്ക് മുന്നേറും എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.