മെസ്സിയെ തടയണം,കിരീടം നേടണം : ലക്ഷ്യം വെളിപ്പെടുത്തി ഒലിവർ ജിറൂഡ് |Qatar 2022
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനക്ക് മറികടക്കേണ്ടത് ഫ്രാൻസിനെയാണ്. നിലവിലെ ചാമ്പ്യന്മാരായ മികച്ച രൂപത്തിലാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ലയണൽ മെസ്സിയുടെ നായകത്വത്തിൽ അവരെ മറികടന്നുകൊണ്ട് കിരീടം നേടാൻ കഴിയുമെന്നുള്ള ശുഭപ്രതീക്ഷകൾ അർജന്റീനയും ആരാധകരും വെച്ച് പുലർത്തുന്നുണ്ട്.
ഈ വേൾഡ് കപ്പിൽ അർജന്റീനക്ക് ഏറ്റവും ഗുണകരമായിട്ടുള്ളത് ലയണൽ മെസ്സിയുടെ മിന്നുന്ന ഫോം തന്നെയാണ്. നിർണായ സമയങ്ങളിലൊക്കെ തന്നെയും അദ്ദേഹം അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടുകയും അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ ജൂലിയൻ ആൽവരസും അവസരത്തിനൊത്ത് ഉയർന്നതോടെ കാര്യങ്ങൾ അർജന്റീനക്ക് അനുകൂലമാവുകയും ഫൈനൽ വരെ എത്തിനിൽക്കുകയും ചെയ്തിട്ടുണ്ട്.
ഫ്രാൻസിനെതിരെയും ലയണൽ മെസ്സി തന്നെയായിരിക്കും അർജന്റീനയുടെ പ്രധാനപ്പെട്ട താരം. ഫൈനലിന് യോഗ്യത നേടിയതിനു പിന്നാലെ ഒട്ടുമിക്ക ഫ്രാൻസ് താരങ്ങളും മെസ്സിയെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഫ്രാൻസ് സ്ട്രൈക്കറായ ഒലിവർ ജിറൂഡും മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയെ തടയാനും അതുവഴി കിരീടം നേടാനും തങ്ങൾ ശ്രമിക്കുമെന്നാണ് ജിറൂഡ് പറഞ്ഞിട്ടുള്ളത്.
‘ മെസ്സി അത്ഭുതപ്പെടുത്തുന്ന ഒരു താരം തന്നെയാണ്.പക്ഷേ ആ മത്സരം വിജയിക്കാൻ വേണ്ടി ഞങ്ങൾ നല്ല രൂപത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യും.മാത്രമല്ല ലയണൽ മെസ്സിക്ക് തടയിടാൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും.പക്ഷേ അർജന്റീന എന്നുള്ളത് കേവലം ഒരു മെസ്സി മാത്രമല്ല. വേറെയും മികച്ച താരങ്ങൾ അവർക്കുണ്ട് ‘ ജിറൂഡ് പറഞ്ഞു.
🇫🇷🗣Olivier Giraud: "Argentina es mucho más que Messi"
— TyC Sports (@TyCSports) December 15, 2022
El jugador francés habló en la previa de la final que jugarán la selección albiceleste contra el combinado de Francia en #Qatar2022https://t.co/MXvghFEf6a
കഴിഞ്ഞ റഷ്യൻ വേൾഡ് കപ്പ് നേടിയപ്പോൾ ഒളിവർ ജിറൂഡ് അവരുടെ ടീമിൽ ഉണ്ടായിരുന്നു.എന്നാൽ അന്ന് ഗോളുകൾ ഒന്നും അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിരുന്നില്ല.പക്ഷേ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്.അദ്ദേഹം നാലു ഗോളുകൾ നേടി കഴിഞ്ഞിട്ടുണ്ട്. അർജന്റീന സൂപ്പർതാരമായ ജൂലിയൻ ആൽവരസും നാല് ഗോളുകൾ നേടിയിട്ടുണ്ട് എന്നുള്ളത് ഇതിനോട് ചേർത്ത് വായിക്കേണ്ട കാര്യമാണ്.