❛അർജന്റീന ആദ്യ മത്സരം പരാജയപ്പെട്ടതു കൊണ്ട് അതിൽ മാറ്റം ഒന്നും സംഭവിക്കാൻ പോകുന്നില്ല❜- പോർച്ചുഗൽ പരിശീലകൻ

ഈ വേൾഡ് കപ്പിൽ കിരീട ഫേവറേറ്റുകളുടെ കാര്യത്തിൽ മുന്നിൽ നിന്ന ടീമായിരുന്നു അർജന്റീന. കാരണം 36 മത്സരങ്ങളിൽ തോൽവി അറിയാതെയായിരുന്നു അർജന്റീന ഈ വേൾഡ് കപ്പിന് എത്തിയിരുന്നത്. മാത്രമല്ല ലയണൽ മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ മികച്ച ഫോമിലായിരുന്നു.അതുകൊണ്ടുതന്നെ അർജന്റീനക്ക് ലോക ഫുട്ബോൾ ഒന്നടങ്കം വലിയ കിരീട സാധ്യതകൾ നൽകിയിരുന്നു.

എന്നാൽ ആദ്യമത്സരത്തിൽ തികച്ചും വിപരീതമായ കാര്യങ്ങളാണ് നടന്നിട്ടുള്ളത്. സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം.മാത്രമല്ല അർജന്റീനക്ക് മേൽ പലപ്പോഴും ആധിപത്യം പുലർത്താനും സൗദിക്ക് കഴിഞ്ഞിരുന്നു. ഇതോടെ അർജന്റീനയുടെ പ്രശ്നങ്ങൾ എവിടെയൊക്കെയാണ് എന്നുള്ളത് തുറന്നു കാണിക്കപ്പെടുകയും ചെയ്തു.

ഈ തോൽവിയോട് കൂടി പലരും അർജന്റീനയെ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാൽ പോർച്ചുഗലിന്റെ പരിശീലകനായ ഫെർണാണ്ടൊ സാൻഡോസ് അതിന് തയ്യാറായിട്ടില്ല.അതായത് ഒരു മത്സരത്തിൽ പരാജയപ്പെട്ടു എന്ന് കരുതി കിരീട ഫേവറേറ്റുകൾ അല്ലാതാവുന്നില്ല എന്നാണ് പോർച്ചുഗൽ പരിശീലകന്റെ വിശ്വാസം. പുതിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇപ്പോൾ പലരും ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും മാത്രം കിരീട ഫേവറേറ്റുകൾ ആയി കാണുന്നുണ്ട്.കാരണം അവർ മികച്ച വിജയം നേടി.അർജന്റീനയെ പലരും കിരീട ഫേവറേറ്റുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.അതവർ പരാജയപ്പെട്ടതുകൊണ്ടാണ്. പക്ഷേ പരാജയപ്പെട്ടു എന്ന് കരുതി അർജന്റീന കിരീട ഫേവറൈറ്റുകൾ അല്ലാതാവുന്നില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇവിടെ ഒന്നും നിർവചിക്കപ്പെട്ടതല്ല ‘ പോർച്ചുഗൽ കോച്ച് പറഞ്ഞു.

അർജന്റീനയെ സംബന്ധിച്ചിടത്തോളം അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ഇനിയും വലിയ അവസരങ്ങളുണ്ട്.പോളണ്ട്,മെക്സിക്കോ എന്നിവരെ പരാജയപ്പെടുത്തിയാൽ വളരെ എളുപ്പത്തിൽ തന്നെ അർജന്റീനക്ക് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാം. മികച്ച പ്രകടനം തന്നെ അർജന്റീന ഇനിയുള്ള മത്സരങ്ങളിൽ പുറത്തെടുക്കുമെന്നാണ് അവരുടെ ആരാധകർ ഉറച്ച് വിശ്വസിക്കുന്നത്.

Rate this post