വേൾഡ് കപ്പിന് തയ്യാറെടുക്കണം, അവസാന മത്സരം കളിക്കാൻ താല്പര്യമില്ലെന്നറിയിക്കാൻ അർജന്റൈൻ താരങ്ങൾ

വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനിയും അധികമൊന്നും കാത്തിരിക്കാനില്ല. നവംബർ ഇരുപതാം തീയതിയാണ് ഖത്തർ വേൾഡ് കപ്പിന് വിസിൽ മുഴങ്ങുക. ഒരു സീസണിന്റെ മധ്യത്തിൽ വെച്ചാണ് ഇത്തവണത്തെ വേൾഡ് കപ്പ് നടക്കുന്നത്,അതിനാൽ തന്നെ ടീമുകൾക്ക് തയ്യാറെടുക്കാനുള്ള സമയം വളരെ കുറവായിരിക്കും.

ഇത്തവണ വേൾഡ് കപ്പ് കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന. വളരെ ശക്തമായ ടീമുമായാണ് അർജന്റീന ഇത്തവണ വരുന്നത്. എന്നാൽ ഖത്തർ വേൾഡ് കപ്പിന് തൊട്ടു മുന്നേ വരെ എല്ലാ താരങ്ങൾക്കും ക്ലബ്ബുകളിൽ കളിക്കേണ്ടി വരുന്നത് എല്ലാ ടീമുകൾക്കും ആശങ്ക സൃഷ്ടിക്കുന്നത് പോലെ തന്നെ അർജന്റീനക്കും ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.

പ്രത്യേകിച്ച് പരിക്ക് ഭീതിയാണ് എല്ലാവരെയും അലട്ടുന്നത്. തുടർച്ചയായ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ പല താരങ്ങളും ക്ഷീണിതരായിരിക്കും. മാത്രമല്ല പരിക്കേറ്റാൽ തന്നെ അതിൽനിന്നും മുക്തരാവാനുള്ള സമയം അധികം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച രൂപത്തിൽ വേൾഡ് കപ്പിന് താരങ്ങളെ എത്തിക്കാനാണ് ഓരോ ടീമും ശ്രമിക്കുക.

ഇതിന്റെ ഭാഗമായി കൊണ്ട് അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ തങ്ങളുടെ താരങ്ങൾക്ക് ഒരു നിർദ്ദേശം നൽകി കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. അതായത് വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇടവേള ലഭിക്കുന്നതിനു മുന്നേയുള്ള അവസാനത്തെ ക്ലബ്ബ് മത്സരങ്ങൾ കളിക്കാതിരിക്കാൻ അർജന്റൈൻ താരങ്ങൾ ശ്രമിച്ചേക്കും. വേൾഡ് കപ്പിന് മുന്നേയുള്ള അവസാനത്തെ മത്സരത്തിൽ നിന്ന് ഒഴിവാക്കി തരണമെന്നുള്ള അപേക്ഷയാണ് അർജന്റൈൻ താരങ്ങൾ തങ്ങളുടെ ക്ലബ്ബുകൾക്ക് നൽകുക.

Argentina