അർജന്റീനയിൽ വെച്ച് നടക്കുന്ന അണ്ടർ 20 ഫിഫ വേൾഡ് കപ്പിന്റെ റൗണ്ട് ഓഫ് 16 പോരാട്ടങ്ങൾക്ക് അവസാനം കുറിക്കാൻ ഒരുങ്ങുകയാണ്. ഗ്രൂപ്പ് റൗണ്ടിൽ നിന്നും യോഗ്യത നേടിയ 16 ടീമുകളിൾ പരസ്പരം ഏറ്റുമുട്ടിയ റൗണ്ടിൽ നിന്ന് വിജയികളായ 8 ടീമുകൾ അണ്ടർ 20 ഫിഫ വേൾഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും, നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് ആറ് ടീമുകൾ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഇന്ന് നടക്കുന്ന രണ്ട് പ്രീക്വാർട്ടർ ഫൈനൽ കൂടി കഴിയുന്നത്തോടെ ക്വാർട്ടർ ഫൈനൽ ലൈനപ്പാകും.
സ്വന്തം നാട്ടിൽ വെച്ച് നടന്ന അണ്ടർ 20 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ മൂന്നിൽ മൂന്നു മത്സരങ്ങളും വിജയിച്ചുവന്ന അർജന്റീന അണ്ടർ 20 ടീം പ്രീക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ ടീമായ നൈജീരിയയോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തോൽവിയറിഞ്ഞു പുറത്തായി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 61-മിനിറ്റിൽ മുഹമ്മദ്, 91-മിനിറ്റിൽ ഹാലിരു സാർകി എന്നിവർ നേടുന്ന ഗോളുകളാണ് അർജന്റീനയെ അവരുടെ നാട്ടിൽ വെച്ച് തോൽപ്പിക്കാൻ നൈജീരിയയെ സഹായിച്ചത്.
അതേസമയം ട്യൂനീഷ്യക്കെതിരെ നിർണ്ണായക മത്സരത്തിൽ ബൂട്ട് കെട്ടിയ ബ്രസീൽ അണ്ടർ 20 ടീം ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ബ്രസീൽ ടീം രണ്ടാം പകുതിയിലും ഇഞ്ചുറി ടൈമിലുമായി രണ്ട് ഗോളുകൾ കൂടി സ്കോർ ചെയ്തതോടെ നാല് ഗോളുകളുടെ വിജയം ആസ്വദിച്ചു. ട്യൂനീഷ്യയുടെ ആശ്വാസ ഗോൾ ഇഞ്ചുറി ടൈമിലാണ് പിറന്നത്.
Nigeria and Italy are through! 👊#U20WC
— FIFA World Cup (@FIFAWorldCup) May 31, 2023
ക്വാർട്ടർ ഫൈനലിൽ ഇസ്രായേലിന്റെ അണ്ടർ 20 ടീമാണ് ബ്രസീലിന്റെ എതിരാളികൾ. ബാക്കിയുള്ള പ്രീക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഇംഗ്ലണ്ടിനെ 1-2 സ്കോറിനു ഇറ്റലി പരാജയപ്പെടുത്തി, സ്ലോവാകിയയെ 1-5 ന് കൊളംബിയ പരാജയപ്പെടുത്തി, ഉസ്ബസ്കിസ്താനേ ഏകപക്ഷീയമായ ഒരു ഗോളിന് ഇസ്രായേൽ പരാജയപ്പെടുത്തിയപ്പോൾ ന്യൂസിലാണ്ടിനെ നാല് ഗോളുകൾക്ക് തകർത്ത് യുഎസ്എയും ക്വാർട്ടർ ഫൈനലിൽ ഇടം നേടി.
Impressive displays from Brazil and Colombia! 👏#U20WC
— FIFA World Cup (@FIFAWorldCup) May 31, 2023
ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഉറുഗായ് vs ഗാമ്പിയയെ നേരിടും, ഇക്വഡോർ vs സൗത്ത് കൊറിയ പോരാട്ടമാണ് ഈ റൗണ്ടിലെ അവസാന പ്രീക്വാർട്ടർ ഫൈനൽ മത്സരം. ജൂൺ 3-ന് ഇസ്രായേൽ vs ബ്രസീൽ പോരാട്ടത്തോടെയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കം കുറിക്കുക. വേൾഡ് കപ്പ് ഫൈനൽ മത്സരം ജൂൺ 12-ന് അരങ്ങേറും.