ഖത്തർ വേൾഡ് കപ്പിനുള്ള ഫൈനൽ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള സമയം അടുത്തുവരികയാണ്. നവംബർ പതിനാലാം തീയതിയാണ് സ്‌കലോണി അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക എന്നുള്ളത് വ്യക്തമായ കാര്യമാണ്. പ്രധാനപ്പെട്ട താരങ്ങൾക്ക് പരിക്കേറ്റതിനാൽ അവസാന നിമിഷം വരെ അവരുടെ കാര്യം കൂടി പരിഗണിച്ചതിനുശേഷമായിരിക്കും സ്‌കലോണി അന്തിമ തീരുമാനത്തിലെത്തുക.
46 താരങ്ങൾ ഉൾപ്പെട്ട പ്രാഥമിക ലിസ്റ്റ് ആയിരുന്നു ആദ്യം സ്‌കലോണി ഫിഫക്ക് നൽകിയിരുന്നത്. കഴിഞ്ഞ ദിവസം അത് 31 ആയി ചുരുക്കി അർജന്റീന ഫുട്ബോൾ അസോസിയേഷൻ കൈമാറിയിരുന്നു.ഇക്കാര്യം ഗാസ്റ്റൻ എഡുളായിരുന്നു സ്ഥിരീകരിച്ചിരുന്നത്.
എന്നാൽ ഈ 31 പേരുടെ ലിസ്റ്റും ഇപ്പോൾ സ്‌കലോണി ചുരുക്കിയിട്ടുണ്ട്. അതായത് മൂന്ന് താരങ്ങളെ കൂടിയാണ് അദ്ദേഹം ഒഴിവാക്കിയിട്ടുള്ളത്.ഗോൾ കീപ്പർ യുവാൻ മുസ്സോ,തിയാഗോ അൽമാഡ,ഫാകുണ്ടോ മദീന എന്നിവരെയാണ് ഇപ്പോൾ സ്‌കലോണി സ്‌ക്വാഡിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
26 പേരുടെ ലിസ്റ്റാണ് അവസാനമായി ഫിഫക്ക് കൈമാറേണ്ടത്. അതായത് ഇനി ഈ സ്‌ക്വാഡിൽ നിന്ന് രണ്ട് താരങ്ങളെ കൂടി ഒഴിവാക്കേണ്ടതുണ്ട്.ലോ സെൽസോ,പൗലോ ഡിബാല എന്നിവരുടെ പരിക്ക് വിവരങ്ങൾ വിശകലനം ചെയ്തതിനുശേഷമാണ് ഇതേക്കുറിച്ച് സ്‌കലോണി ഒരു ഫൈനൽ ഡിസിഷൻ എടുക്കുക.
Argentina preliminary team down to 28 players, two to be cut before World Cup. https://t.co/nBKEnVC0aO
— Roy Nemer (@RoyNemer) November 7, 2022
28 പേരുടെ ലിസ്റ്റ് ഇങ്ങനെയാണ്. :എമിലിയാനോ ഡിബു മാർട്ടിനെസ്, ജെറോനിമോ റുല്ലി, ഫ്രാങ്കോ അർമാനി, നഹുവൽ മൊലിന,ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ജർമൻ പെസെല്ല, നിക്കോളാസ് ഒട്ടമെൻഡി,ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്,റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ, അലക്സിസ് മാക് അലിസ്റ്റർ,ഗൈഡോ റോഡ്രിഗസ്, അലജാൻഡ്രോ പാപ്പു ഗോമസ്, എൻസോ ഫെർണാണ്ടസ്, എക്‌സിക്വയൽ പാലാസിയോസ് ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, ഏഞ്ചൽ ഡി മരിയ,ജൂലിയൻ അൽവാരസ്, പൗലോ ഡിബാല, നിക്കോളാസ് ഗോൺസാലസ് ,ഏഞ്ചൽ കൊറിയ,ജോക്വിൻ കൊറിയ