ഫിഫ റാങ്കിങ്ങിൽ വേൾഡ് കപ്പ് ജേതാക്കളായ അര്ജന്റീന ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. CONMEBOL FIFA വേൾഡ് കപ്പ് 2026 യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ 1-0 വിജയത്തിനും ബൊളീവിയക്കെതിരെ 3-0 ന് വിജയിച്ചതിനും ശേഷം അർജന്റീന ഫിഫ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് പിടി മുറുക്കി.
ഈ മാസത്തിന്റെ തുടക്കത്തിൽ ജർമ്മനിയോട് സൗഹൃദ മത്സരത്തിൽ 2-1 തോൽവി ഏറ്റുവാങ്ങിയ രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസിന് പോയിന്റുകൾ നഷ്ടമായി.ബ്രസീൽ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് (4), ബെൽജിയം (5) എന്നിവരോടൊപ്പം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മാറ്റമില്ല.
ക്രൊയേഷ്യ (ആറാം), നെതർലൻഡ്‌സ് (ഏഴാം), പോർച്ചുഗൽ (എട്ടാം) എന്നിവരാണ് തൊട്ടുപിന്നിൽ.ഇറ്റലി (9) ഒരു സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.നേഷൻസ് ലീഗ് ജേതാക്കളായ സ്പെയിൻ പത്താം സ്ഥാനത്താണ്.
🇵🇹🇦🇷 Portugal climb, while Argentina remain at the #FIFARanking summit.
— FIFA World Cup (@FIFAWorldCup) September 21, 2023
Plus, Morocco, Colombia, Denmark and Japan all make progress inside the top 20. pic.twitter.com/HC8neVEjsd
ആഫ്രിക്കൻ ടീമുകളായ മാലി (49), ഐവറി കോസ്‌റ്റ് (50) എന്നിവർ രണ്ടു സ്‌ഥാനങ്ങൾ മെച്ചപ്പെടുത്തി ആദ്യ 50ൽ ഇടംപിടിച്ചപ്പോൾ ഓസ്‌ട്രിയ (25), ഹംഗറി (32) എന്നിവർ നാലു സ്ഥാനങ്ങൾ കയറി മുന്നേറി.ഇന്ത്യ ഫിഫ റാങ്കിംഗിൽ 99 ആം സ്ഥാനം നിലനിർത്തി. ജൂലൈയിലാണ് ഇതിന് മുൻപ് ഫിഫയുടെ റാങ്കിംഗ് വന്നത്.