ലയണൽ മെസ്സി എന്ന ഇതിഹാസത്തെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ എത്ര ആദരിച്ചാലും അത് കൂടിപ്പോവുകയില്ല.കാരണം അത്രയേറെ നന്ദിയും കടപ്പാടും അർജന്റീനക്ക് ലയണൽ മെസ്സി എന്ന താരത്തോടുണ്ട്.സമീപകാലത്ത് അർജന്റീന നേടിയ കിരീടങ്ങളിലെല്ലാം മെസ്സി എന്ന താരത്തിന്റെ പങ്ക് വിസ്മരിക്കാനാവാത്ത ഒന്ന് തന്നെയാണ്.
അർജന്റീന ഖത്തർ വേൾഡ് കപ്പ് നേടിയപ്പോൾ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയത് ലയണൽ മെസ്സിയായിരുന്നു.വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചു കൊണ്ടാണ് മെസ്സി ആ ഗോൾഡൻ ബോൾ കരസ്ഥമാക്കിയിരുന്നത്.കോപ്പ അമേരിക്ക കിരീടം നേരത്തെ അർജന്റീന കരസ്ഥമാക്കിയപ്പോൾ അവിടുത്തെ ഏറ്റവും മികച്ച താരമായി കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസ്സി തന്നെയായിരുന്നു.
കഴിഞ്ഞ പനാമക്കെതിരെയുള്ള മത്സരത്തിനുശേഷം മെസ്സിയെയും അവരുടെ പരിശീലകനായ സ്കലോണിയെയും അർജന്റീന ആദരിച്ചിരുന്നു.ഇതിന് പിന്നാലെ മറ്റൊരു ആദരവ് കൂടി ഇപ്പോൾ മെസ്സിക്ക് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നൽകിയിട്ടുണ്ട്.അതായത് അർജന്റീനയുടെ ട്രെയിനിങ് ക്യാമ്പിന് ഇപ്പോൾ ലയണൽ മെസ്സിയുടെ പേരാണ് അവർ നൽകിയിട്ടുള്ളത്.അർജന്റീനയുടെ എസയ്സ ക്യാമ്പാണ് ലയണൽ ആന്ദ്രേസ് മെസ്സി എന്ന പേരിൽ ഇനി അറിയപ്പെടുക.
തന്റെ സ്വന്തം പേരിലുള്ള ട്രെയിനിങ് ക്യാമ്പിലാണ് ഇനിമുതൽ അർജന്റീനക്ക് വേണ്ടി മെസ്സി പരിശീലനം നടത്തുക.ഇതിന്റെ അനാച്ഛാദനം ഇന്നലെ മെസ്സിയും ടാപ്പിയയും സ്കലോണിയുമൊക്കെ ചേർന്നുകൊണ്ട് നിർവഹിച്ചിരുന്നു.മാത്രമല്ല ഇതിന്റെ ചില ചിത്രങ്ങൾ ലയണൽ മെസ്സി തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.തനിക്ക് ലഭിച്ച ഏറ്റവും മനോഹരമായ അംഗീകാരങ്ങളിൽ ഒന്ന് എന്നാണ് ലയണൽ മെസ്സി ഇതിന്റെ ക്യാപ്ഷൻ ആയി കൊണ്ട് നൽകിയിട്ടുള്ളത്.
Argentina renamed their national training centre after Lionel Andres Messi 🐐 pic.twitter.com/hBAAHz6iJH
— GOAL (@goal) March 25, 2023
മാത്രമല്ല എല്ലാവരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.മെസ്സി അർഹിക്കുന്ന അംഗീകാരം തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നൽകിയിട്ടുള്ളത്.ഇനി അർജന്റീന തങ്ങളുടെ അടുത്ത സന്നാഹ മത്സരത്തിൽ കുറസാവോയെയാണ് നേരിടുക.സ്വന്തം ആരാധകർക്കും മുന്നിൽവച്ച് തന്നെയാണ് അർജന്റീന ഈ മത്സരം കളിക്കുക.