അമേരിക്കയിലേക്കില്ല, ഏഷ്യയിൽ കളിച്ചാൽ മതി എന്ന് അർജന്റീന |Argentina

ഖത്തർ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഈ ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടു മത്സരങ്ങളും തങ്ങളുടെ സ്വന്തം നാട്ടിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പനാമക്കെതിരെയുള്ള ആദ്യ മത്സരം അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയിച്ചു.ഇനി അർജന്റീനയുടെ അടുത്ത മത്സരം നടക്കുക കുറസാവോക്കെതിരെയാണ്.മാർച്ച് 28ആം തീയതിയാണ് ഈ മത്സരം നടക്കുക.

കോൺമെബോളിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ സെപ്റ്റംബർ മാസത്തിലാണ് ആരംഭിക്കുക.അതുകൊണ്ടുതന്നെ വരുന്ന ജൂൺ മാസത്തിൽ ഒരു ഇന്റർനാഷണൽ ബ്രേക്ക് ഉണ്ട്.രണ്ട് സൗഹൃദ മത്സരങ്ങൾ അപ്പോൾ കളിക്കാനുള്ള അവസരം അർജന്റീനക്കുണ്ട്.അതുകൊണ്ടുതന്നെ അർജന്റീനയെ തങ്ങളുടെ രാജ്യത്തിലേക്ക് കളിക്കാൻ വേണ്ടി യുഎസ്എ ക്ഷണിച്ചിരുന്നു.ഈ വിവരം പ്രമുഖ അർജന്റീന പത്രപ്രവർത്തകനായ ഗാസ്റ്റൻ എഡുളാണ് പുറത്ത് വിട്ടിരിക്കുന്നത്.

എന്നാൽ അമേരിക്കയുടെ ഈ ക്ഷണം ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിരസിച്ചിട്ടുണ്ട്.അവരുടെ പ്രസിഡന്റ് ആയ ക്ലോഡിയോ ടാപ്പിയ തന്നെയാണ് നിരസിച്ചിട്ടുള്ളത്.ഇതിന്റെ കാരണം വരുന്ന ജൂൺ മാസത്തിൽ അർജന്റീന ഒരു ഏഷ്യൻ പര്യടനം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നുള്ളതാണ്.രണ്ട് ഏഷ്യൻ രാജ്യങ്ങളുമായാണ് അർജന്റീന സൗഹൃദ മത്സരം കളിക്കുക.

ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്,ചൈന എന്നിവർക്കെതിരെയാണ് അർജന്റീന ഇപ്പോൾ ഫ്രണ്ട്ലി മത്സരം കളിക്കാൻ ഉദ്ദേശിക്കുന്നത്.ഇക്കാര്യത്തിൽ ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ലെങ്കിലും ഇതിന് തന്നെയാണ് സാധ്യതകൾ ഇപ്പോൾ കൽപ്പിക്കപ്പെടുന്നത്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്കാരെ ഏറ്റവും കൂടുതൽ പിന്തുണച്ച രാജ്യങ്ങളിൽ ഒന്നാണ് ബംഗ്ലാദേശ്.അവിടുത്തെ അർജന്റീന ആരാധകരുടെ പിന്തുണ ലോകശ്രദ്ധ നേടിയിരുന്നു.

അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ബംഗ്ലാദേശിനെ ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പരിഗണിച്ചിട്ടുള്ളത്.അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ തീർച്ചയായും ബംഗ്ലാദേശ് വലിയ രൂപത്തിലുള്ള ആഘോഷപരിപാടികളും സ്വീകരണവും അർജന്റീനക്ക് ഒരുക്കിയേക്കും.ഏതായാലും അടുത്ത ജൂൺ മാസത്തിൽ അർജന്റീന ഏഷ്യൻ ടൂർ നടത്തും എന്നുള്ളത് ഏറെക്കുറെ ഉറപ്പായി വരികയാണ്.

Rate this post
Argentina