സൂപ്പർ താരങ്ങളുടെ പരിക്കിൽ വലഞ്ഞ് അര്ജന്റീന |Qatar 2022 |Argentina

ഫിഫ ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ പല പ്രമുഖ ടീമുകളും ടീമുകൾക്കും ആശങ്ക വിട്ടൊഴിയുന്നില്ല. തങ്ങളുടെ ചില പ്രധാന താരങ്ങളുടെ പരിക്ക് തന്നെയാണ് ഈ ആശങ്കക്ക് കാരണം. ചില താരങ്ങൾ ലോകകപ്പിന് മുന്നേ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ്. ചില താരങ്ങൾക്ക് ലോകകപ്പ് നഷ്ടപ്പെടും എന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

മിഡിൽ ഈസ്റ്റിൽ ആദ്യമായും ശൈത്യകാലത്ത് നടക്കുന്നതുമായ വേൾഡ് കപ്പ് പരിക്ക് മൂലം പല പ്രമുഖ താരങ്ങൾക്കും നഷ്ടപെടുന്ന അവസ്ഥയാണുള്ളത്.പരുക്ക് ഏറെ വലയ്ക്കുന്ന ടീമുകളിൽ ഒന്നാണ് അര്ജന്റീന.ദക്ഷിണ അമേരിക്കൻ ഭീമൻമാരായ അർജന്റീനയ്ക്കും ടൂർണമെന്റിന് മുമ്പായി പ്രധാന കളിക്കാരെ നഷ്ടപ്പെട്ടേക്കാമെന്ന സംശയമുണ്ട്. യുവന്റസിന്റെ ഏഞ്ചൽ ഡി മരിയയും പരേഡസ് എഎസ് റോമയുടെ പൗലോ ഡിബാലയും സെവിയ്യ താരം ജോക്വിൻ കൊറിയ,ഫിയോന്റിന താരം നിക്കോളാസ് ഗോൺസാലസ് ,വിയ്യ റയൽ താരം ജുവാൻ ഫോയ്ത്ത് എന്നിവരുടെ പരിക്കിന്റെ പട്ടികയിലേക്ക് മിഡ്ഫീൽഡർ ലോ സെൽസോയും എത്തിയിരിക്കുകയാണ്.

വിയ്യ റയലിന്റെ കഴിഞ്ഞ മത്സരത്തിന്റെ 25ആം മിനുട്ടിലാണ് ലോ സെൽസോക്ക് പരിക്കേറ്റത്. തുടർന്ന് താരത്തെ പരിശീലകൻ കളത്തിൽ നിന്ന് തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു.ലോ സെൽസോയുടെ ഇടത് കാലിനാണ് പരിക്ക് ഏറ്റിരിക്കുന്നത്. മസിൽ ഇഞ്ചുറിയാണ് എന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. രണ്ടോ മൂന്നോ ആഴ്ച്ചകൾ ലോ സെൽസോ കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. അതായത് അർജന്റീനയുടെ വേൾഡ് കപ്പിലെ ആദ്യ മത്സരം താരത്തിന് നഷ്ടമാവാൻ സാധ്യതയുണ്ട്.

ലോകകപ്പിന് മുന്നോടിയായായി ഒക്ടോബറിലെ കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വന്നതാണ് ഇത്രയധികം താരങ്ങൾക്ക് പരിക്കേൽക്കാൻ കാരണമായത്. കഴിഞ്ഞ ദിവസം അര്ജന്റീന വിശ്വസ്‌തനായ കീപ്പർ എമി മാർട്ടിനെസിനും പരിക്കേറ്റിരുന്നു.

Rate this post
ArgentinaFIFA world cupQatar2022