ബ്രസീലിനെതിരായ അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ മാരക്കാന സ്റ്റേഡിയത്തിലെ ടണലിന് സമീപം അർജന്റീന ഫോർവേഡ് എയ്ഞ്ചൽ ഡി മരിയ ബ്രസീലിയൻ ആരാധകർക്ക് നേരെ തുപ്പുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പോലീസും ആരാധകരും തമ്മിലുള്ള പ്രശ്നത്തെത്തുടർന്ന് ഡി മരിയ തന്റെ സഹതാരങ്ങൾക്കൊപ്പം ഡ്രസിങ് റൂമിലേക്ക് നടക്കുന്നതിനിടെയാണ് സംഭവം.
അർജന്റീനയുടെ കളിക്കാർ ഡ്രസിങ് റൂമിലേക്ക് നടന്നു പോവുന്നതിനിടയിൽ ബ്രസീൽ ആരാധകർ അവരുടെ ശരീരത്തിലേക്ക് ബിയർ എറിഞ്ഞു . ഇതിനു പിന്നാലെയാണ് ഡി മരിയയെ ആരാധകർക്ക് നേരെ തുപ്പിയത്. എയ്ഞ്ചൽ ഡി മരിയയുടെ മുഖത്ത് ബിയർ വീഴുന്നതും അവരുടെ മേൽ തുപ്പുന്നതും വീഡിയോ ഫൂട്ടേജിൽ കാണിക്കുന്നു.ആരാധകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് മത്സരം ആരംഭിക്കുന്നതിനു മുന്നേ ലയണൽ മെസ്സി തന്റെ ടീമംഗങ്ങളെ കൂട്ടി ഡ്രസ്സിംഗ് റൂമിലേക്ക് പോയത്.
സ്റ്റേഡിയത്തിൽ മാത്രമല്ല മത്സരം ആരംഭിച്ചതിന് ശേഷവും സ്ഥിതി രൂക്ഷമായിരുന്നു. 22 ഫൗളുകളാണ് മത്സരത്തിന്റെ ആദ്യ പകുതിയിൽ സംഭവിച്ചത്.രണ്ടാം പകുതിയിൽ നിക്കോളാസ് ഒട്ടമെൻഡി നേടിയ ഏക ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ആദ്യമായി അര്‍ജന്റീന ബ്രസീലിനെ പരാജയപെടുത്തുകയും ചെയ്തു.
When Argentina was leaving the pitch, Ángel Di María spat at local fans after they threw something at him 🗣️💦 pic.twitter.com/xCrwyNaRme
— MARCA in English 🇺🇸 (@MARCAinENGLISH) November 22, 2023
ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി യാണ് ആരംഭിച്ചത്.സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി കളി ആരംഭിച്ചത്.അർജന്റീന താരങ്ങളും ബ്രസീൽ താരങ്ങളും ഇതിനടുത്തെത്തി പ്രശ്നങ്ങൾ നിർത്തലാക്കണമെന്ന് അപേക്ഷിച്ചു.
Angel Di Maria 'SPITS at Brazil fans' after they throw beer on Argentina players retreating down the tunnel before ill-tempered World Cup qualifying match 😬https://t.co/h1KbEzE210
— Mail Sport (@MailSport) November 23, 2023
ദേശീയഗാനത്തിനിടെ മോശം പെരുമാറ്റം ഉണ്ടായതില്‍ ബ്രസീല്‍ പൊലീസ് അര്‍ജന്റീനിയന്‍ ആരാധകര്‍ക്കെതിരെ കേസെടുത്തു. അര്‍ജന്റീനയുടെ ദേശീയഗാന സമയത്ത് ബ്രസീലുകാര്‍ കൂവിവിളിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അര്‍ജന്റൈന്‍ ആരാധകര്‍ ഇരിക്കുന്ന ഭാഗത്ത് ബ്രസീലിയന്‍ ആരാധകര്‍ ബാനറും വലിച്ചുകെട്ടി.ഇതോടെ ആരാധകര്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോഴാണ് പൊലീസിന് ഇടപെടേണ്ടി വന്നത്.